140 നിയോജക മണ്ഡലങ്ങളിലും ഐഎന്‍ടിയുസി കോവിഡ് സഹായകേന്ദ്രങ്ങള്‍ തുറക്കും
Wednesday, May 12, 2021 12:23 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ 140 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​വി​ഡ് സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന എ​ക്‌​സി​ക്യു​ട്ടീ​വ് വെ​ബി​നാ​ര്‍ യോ​ഗം തീ​രു​മാ​നി​ച്ചു.
വാ​ക്‌​സി​നേ​ഷ​ന്‍ ബു​ക്ക് ചെ​യ്ത് ഉ​റ​പ്പു വ​രു​ത്തു​ക, കോ​വി​ഡ് മൂ​ലം മ​ര​ണ​മ​ട​ഞ്ഞ തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​ക, കോ​വി​ഡ് രോ​ഗി​ക​ളാ​കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ചി​കി​ത്സ​യും ഭ​ക്ഷ​ണ​വും ല​ഭ്യ​മാ​ക്കു​ക, പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തു​ക, മാ​സ്‌​കും സാ​നി​റ്റൈ​സ​റും വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും.
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​നു​ണ്ടാ​യ പ​രാ​ജ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ ന​ത്തി​ല്‍ ഭാ​വി പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള റി​പ്പോ​ര്‍​ട്ട് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്കു സ​മ​ര്‍​പ്പി​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. തീ​രു​മാ​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​ന് ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​വാ​ന്‍ സു​ന്ദ​ര​ന്‍ കു​ന്ന​ത്തു​ള്ളി, വി.​ആ​ര്‍.പ്ര​താ​പ​ന്‍ എ​ന്നി​വ​ര്‍ ക​ണ്‍​വീ​ന​ര്‍​മാ​രാ​യി ര​ണ്ട് സ​മി​തി​ക​ളെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.