പേ​രാ​മ്പ്രയിൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്നു
Wednesday, May 12, 2021 12:22 AM IST
പേ​രാ​മ്പ്ര: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​പ്പി​ക്കും.
പി​ആർ​ഒ സോ​യൂ​സ് ജോ​ർ​ജി​നെ നോ​ഡ​ൽ ഓ​ഫീ​സ​റാ​യി നി​യ​മി​ച്ചു. ഫോ​ൺ: 9846761230. പ​ത്ത് ബെ​ഡു​ക​ൾ ഉ​ള്ള കോ​വി​ഡ് സെ​ന്‍റ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യും കാ​ഷ്വാ​ലി​റ്റി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം മു​ഴു​വ​ൻ സ​മ​യം ഉ​റ​പ്പ് വ​രു​ത്തി​യി​ട്ടു​ണ്ട്. അ​ത്യാ​വ​ശ്യ ഘ​ട്ട​ത്തി​ൽ 20 ബെ​ഡു​ക​ൾ കൂ​ടി സ​ജീ​ക​രി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. മു​ഴു​വ​ൻ സ​മ​യ​വും ന​ഴ്സിം​ഗ് സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​അ​ത്യാ​വ​ശ്യ​മാ​യ ക്ലീ​നിം​ഗ് സ്റ്റാ​ഫി​നേ​യും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ൽ മു​ഴു​വ​ൻ സ​മ​യ​വും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി.​കെ. ര​ജി​ത, ബ്ലോ​ക്ക് ജി​ഇ​ഒ ഷൈ​ലേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് ചു​മ​ത​ല. ഫോ​ൺ 994660 6659, 9526013733. കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി കൗ​ൺ​സി​ലിം​ഗ് സെ​ന്‍റ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ ആ​രം​ഭി​ക്കു​ന്നു​ണ്ട്.​ഫോ​ൺ 9745746645, 9072434323