കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ സ​ഹാ​യ​വു​മാ​യി സഹ.ബാ​ങ്കു​ക​ളും
Wednesday, May 12, 2021 12:22 AM IST
മു​ക്കം: കോ​വി​ഡ് വ്യാ​പ​നം തീ​വ്ര​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ ന​ട​ത്തു​ന്ന അ​ധി​കൃ​ത​രു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കി സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളും.​ കാ​ര​ശേരി സ​ഹ​ക​ര​ണ​ബാ​ങ്ക് വാ​ങ്ങി​യ കാ​ർ പ​ഞ്ചാ​യ​ത്തി​ന് കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കി.
വാ​ഹ​ന​ങ്ങ​ളു​ടെ ദൗ​ർ​ല​ഭ്യം നേ​രി​ടു​ന്ന പ​ഞ്ചാ​യ​ത്തി​ൽ ബാ​ങ്കി​ന്‍റെ പി​ന്തു​ണ വ​ലി​യ ആ​ശ്വാ​സ​മാ​യി​രി​ക്കു​ക​യാ​ണ്. വാ​ഹ​നം വി​ട്ടു​ന​ൽ​കി​യ​തി​നൊ​പ്പം ഡ്രൈ​വ​റു​ടെ ശ​മ്പ​ള​വും ബാ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​ത്. ബാ​ങ്ക് ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​ബ്ദു​റ​ഹി​മാ​ൻ കാ​റി​ന്‍റെ താ​ക്കോ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് വി.​പി സ്മി​ത​യ്ക്കു കൈ​മാ​റി.
കൊ​ടി​യ​ത്തൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക് സൗ​ജ​ന്യ ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചാ​ണ് നാ​ടി​ന് കൈ​ത്താ​ങ്ങാ​യ​ത്. കൊ​ടി​യ​ത്തൂ​രി​ലേ​യും പ​രി​സ​ര​ങ്ങ​ളി​ലേ​യും, രോ​ഗി​ക​ൾ​ക്കും ആ​രോ​ഗ്യ​രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ക​ർ​ക്കും സ​ഹാ​യ​ത്തി​നാ​യാ​ണ് ആം​ബു​ല​ൻ​സ് സേ​വ​ന​മേ​ർ​പ്പെ​ടു​ത്തി​യ​ത്.