ബ​സ് മോ​ഷ്‌​ടി​ച്ച കേ​സി​ലെ പ്ര​തി​യെ കു​റ്റ്യാ​ടി പോ​ലീ​സി​ന് കൈ​മാ​റി
Tuesday, May 11, 2021 12:02 AM IST
കു​റ്റ്യാ​ടി: ലോ​ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് കു​റ്റ്യാ​ടി​യി​ല്‍ നി​ര്‍​ത്തി​യി​ട്ട ബ​സ് മോ​ഷ്ടി​ച്ചു​ക​ട​ത്തി​യ യു​വാ​വി​നെ​യും വാ​ഹ​ന​ത്തെയും കു​റ്റ്യാ​ടി പോ​ലീ​സി​ന് കൈ​മാ​റി. കോ​ട്ട​യം കു​മ​ര​ക​ത്ത് ഭാ​ഗ​ത്തു​നി​ന്നും ബ​സ് ക​ഴി​ഞ്ഞ ദി​വ​സം കു​മ​ര​കം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു.
കു​റ്റ്യാ​ടി-​വ​ട​ക​ര റൂ​ട്ടി​ലോ​ടു​ന്ന പി​പി ട്രാ​വ​ല്‍​സി​ന്‍റെ ബ​സാ​ണ് കു​റ്റ്യാ​ടി ബ​സ് സ്റ്റാ​ൻഡില്‍ നി​ന്നു മോ​ഷ്ടി​ച്ച​ത്. തു​ട​ന്ന് ബ​സ് കോ​ട്ട​യം കു​മ​ര​ക​ത്ത് എ​ത്തു​ക​യും സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് കു​മ​ര​കം പോ​ലീ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഡ്രൈ​വ​ര്‍ ചെ​മ്പ​നോ​ട സ്വ​ദേ​ശി ദി​നൂ​പ് (30) പ​ര​സ്പ​രവി​രു​ദ്ധ​മാ​യി മൊ​ഴി ന​ല്‍​കിയ തിനെ തു​ട​ര്‍​ന്ന് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​സ്ഐ ഉ​ണ്ണി, എ​സ്ഐ ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കു​റ്റ്യാ​ടി പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് നാ​ദാ​പു​രം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.