ജി​ല്ല​യി​ല്‍ 2522 പേ​ര്‍​ക്ക് കോ​വി​ഡ്
Tuesday, May 11, 2021 12:00 AM IST
*രോ​ഗ​മു​ക്തി 4995 *ടി​പി​ആ​ര്‍ 28.15 ശ​ത​മാ​നം

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 2522 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ എ​ട്ടു​പേ​ര്‍​ക്ക് പോ​സി​റ്റീ​വാ​യി. 95 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 2419 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 9567 പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി.
ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 4995 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു. 28.15 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് 49,258 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

6,686 പേ​ര്‍ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ല്‍

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ പു​തു​താ​യി വ​ന്ന 6,686 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 42,953 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍. ഇ​തു​വ​രെ 4,18,583 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടു​കൂ​ടി പു​തു​താ​യി വ​ന്ന 388 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 3,267 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. പു​തു​താ​യി വ​ന്ന 472 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 1,467 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തു​വ​രെ 1,62,478 പ്ര​വാ​സി​ക​ള്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി.
9,567 സ്ര​വ​സാം​പി​ള്‍ പ​രി​ശോ​ധി​ച്ചു. ആ​കെ 19,41,837 സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 19,38,739 എ​ണ്ണ​ത്തി​ന്റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 17,08,821 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. മാ​ന​സി​ക​സം​ഘ​ര്‍​ഷം കു​റ​യ്ക്കു​ന്ന​തി​നാ​യി മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് ഹെ​ല്‍​പ്പ്ലൈ​നി​ലൂ​ടെ 27 പേ​ര്‍​ക്ക് കൂ​ടി കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കി. 3,167 പേ​ര്‍​ക്ക് മാ​ന​സി​ക സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഫോ​ണി​ലൂ​ടെ സേ​വ​നം ന​ല്‍​കി.