ദേശീയ സാന്പിൾ സർവേ ! വീ​ടു​ക​ള്‍ ക​യ​റി​യു​ള്ള വി​വ​ര​ശേ​ഖ​ര​ണം നി​ര്‍​ത്തി
Sunday, May 9, 2021 12:16 AM IST
കോ​ഴി​ക്കോ​ട്‌: നാ​ഷ​ണ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ് ന​ട​ത്തു​ന്ന ദേ​ശീ​യ സാ​മ്പി​ൾ സ​ർ​വേ​ക​ൾ​ക്കാ​യി വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കു​ന്ന​ത് 14 വ​രെ നി​ർ​ത്തി​വ​ച്ചു. എ​ന്നാ​ൽ ഇ​വി​ട​ങ്ങ​ളി​ൽ നി​ന്ന് ടെ​ലി​ഫോ​ൺ വ​ഴി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും.

പീ​രി​യോ​ഡി​ക് ലേ​ബ​ർ ഫോ​ഴ്‌​സ് സ​ർ​വേ, പ്രൈ​സ് ക​ള​ക്‌​ഷ​ൻ സ​ർ​വേ എ​ന്നി​വ​യ്ക്കാ​യി ടെ​ലി​ഫോ​ൺ മു​ഖേ​ന ബ​ന്ധ​പ്പെ​ടു​ന്ന എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ​ക്ക് കൃ​ത്യ​മാ​യ വി​വ​രം ന​ൽ​ക​ണം. ക​ള​ക്‌​ഷ​ൻ ഓ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ആ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ആ​ന്വ​ൽ സ​ർ​വേ ഓ​ഫ് ഇ​ൻ​ഡ​സ്ട്രീ​സി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ഫാ​ക്ട​റി​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. ഫാ​ക്ട​റി​ക​ളെ ബ​ന്ധ​പ്പെ​ടു​ന്ന ഓ​ഫീ​സ​ർ​മാ​ർ​ക്ക് ബാ​ല​ൻ​സ് ഷീ​റ്റ് അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ ഈ ​മെ​യി​ൽ വ​ഴി കൈ​മാ​റു​ക​യും തു​ട​ർ വി​വ​ര​ങ്ങ​ൾ ഇ-​മെ​യി​ൽ വ​ഴി സ​മ​യ​ബ​ന്ധി​ത​മാ​യി അ​യ​യ്ക്കു​ക​യും വേ​ണ​മെ​ന്ന് നാ​ഷ​ണ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് യാ​സി​ർ അ​റി​യി​ച്ചു.