വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പി​ൽ സേ​വ​ന പ്ര​വ​ർ​ത്ത​ന​വു​മാ​യി കെ​സി​വൈ​എം
Sunday, May 9, 2021 12:16 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പി​ൽ സ​ന്ന​ദ്ധ​സേ​വ​ന പ്ര​വ​ർ​ത്ത​ന​വു​മാ​യി കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​ർ.

കോ​ട​ഞ്ചേ​രി​യി​ൽ ഇ​തു​വ​രെ 10 ക്യാ​മ്പു​ക​ളി​ൽ നി​ന്ന് നി​ര​വ​ധി​പേ​രാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സി​ന്‍റെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് ഏ​പ്രി​ൽ 20 മു​ത​ൽ ന​ട​ന്നു വ​രു​ന്ന ക്യാ​മ്പു​ക​ളി​ൽ അ​മൃ​ത ജോ​സ്, അ​മ​ല ചാ​ക്കോ, ബി​ൽ​റ്റ ജോ​യ്, ഡി​സ്നി ബേ​ബി, അ​ഷി​ത ഷാ​ജി, അ​നീ​ന ബെ​ന്നി, അ​തു​ല്യ സ​ണ്ണി, സി​ന്‍റി​ല സാ​ൻ​ഡേ​ഴ്‌​സ്, അ​ലീ​ന അ​ബ്ര​ഹാം, നോ​യ​ൽ ജ​സ്റ്റി​ൻ എ​ന്നി​വ​രാ​ണ് സേ​വ​ന പ്ര​വ​ർ​ത്ത​ന​വു​മാ​യു​ള്ള​ത്.

ഇ​നി ന​ട​ക്കാ​നി​രി​ക്കു​ന്ന ക്യാ​മ്പു​ക​ളി​ലും സേ​വ​നം തു​ട​രു​മെ​ന്ന് കെ​സി​വൈ​എം കോ​ട​ഞ്ചേ​രി മേ​ഖ​ല​സ​മി​തി അ​റി​യി​ച്ചി​ട്ടു​ണ്ട്.