മലയിൽ നിന്നുവീണ് കാ​ട്ടാ​ന​ ച​രി​ഞ്ഞ നി​ല​യി​ൽ
Sunday, May 9, 2021 12:16 AM IST
കോ​ട​ഞ്ചേ​രി: വ​ട്ട​ച്ചി​റ ആ​കാ​ശ​വാ​ണി വ​ന​ത്തി​ൽ കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി.
ഇ​ന്ന​ലെ രാ​വി​ലെ വ​ന​ത്തി​ൽ കാ​ട്ടു​തേ​ൻ ശേ​ഖ​രി​ക്കാ​ൻ പോ​യ ആ​ദി​വാ​സി​ക​ളാ​ണ് ആ​ന​യെ ക​ണ്ട​ത്.

തു​ട​ർ​ന്ന് വ​നം വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​അ​രു​ൺ സ​ത്യ​ൻ കാ​ട്ടി​ലെ​ത്തി പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.25 വ​യ​സു​ള്ള മോ​ഴ ആ​ന​യാ​ണ് ച​രി​ഞ്ഞ​ത്. മ​ല​മു​ക​ളി​ൽ ഉ​യ​ര​ത്തി​ൽ നി​ന്ന് താ​ഴേ​ക്ക് വീ​ണ​താ​ണ് മ​ര​ണ കാ​ര​ണം. ഇ​ന്ന് വ​ന​ത്തി​ൽ ആ​ന​യെ ദ​ഹി​പ്പി​ക്കു​മെ​ന്ന് താ​മ​ര​ശേ​രി റേഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ രാ​ജീ​വ് കു​മാ​ർ പ​റ​ഞ്ഞു.