മാ​ന​സി​കാ​രോ​ഗ്യം ഉ​റ​പ്പുവ​രു​ത്താ​ൻ 'സാ​ന്ത്വ​നം' ടെ​ലി കൗ​ൺ​സി​ലിംഗ്
Sunday, May 9, 2021 12:13 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പി​ക്കു​ന്ന​തി​ന്‍റെ പശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ന് ജി​ല്ല​യി​ൽ "സാ​ന്ത്വ​നം' സൗ​ജ​ന്യ ടെ​ലി കൗ​ൺ​സി​ലിംഗ് സം​വി​ധാ​നം ആ​രം​ഭി​ച്ചു. ജി​ല്ലാ ഭ​ര​ണ​കൂ​ടം, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി, വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

രോ​ഗബാ​ധി​ത​ർ, നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ, അ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ, കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ന​സി​ക സ​മ്മ​ർ​ദ്ദവും പി​രി​മു​റു​ക്ക​വും അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ടെ​ലി കൗ​ൺ​സ​ലിം​ഗ് സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി​യു​ടെ കൗ​ൺ​സല​ർ​മാ​ർ, സൈ​ക്കോ സോ​ഷ്യ​ൽ സ്കൂ​ൾ കൗ​ൺ​സല​ർ​മാ​ർ, എ​യ്ഡ്സ് ക​ൺ​ട്രോ​ൾ സൊ​സൈ​റ്റി​യു​ടെ കൗ​ൺ​സ​ല​ർ​മാ​ർ എ​ന്നി​വ​രു​ടെ സേ​വ​നം സാ​ന്ത്വ​നം വ​ഴി ല​ഭ്യ​മാ​കും.

സ​ന്ന​ദ്ധ​സേ​വ​ന​ത്തി​ന് ത​യ്യാ​റാ​യി മു​ന്നോ​ട്ടു വ​ന്ന ജി​ല്ല​യി​ലെ കൗ​ൺ​സല​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​ക പാ​ന​ലും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. 9495002270, 9400866004, 9744109070, 8590919025 എ​ന്നീ ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​റു​ക​ളി​ൽ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കി​ട്ട് അ​ഞ്ച് വ​രെ സേ​വ​നം ല​ഭി​ക്കും.