"ഞ​ങ്ങ​ളു​മു​ണ്ട് കൂ​ടെ' കൂ​ട്ടാ​യ്മ​യ്ക്ക് രൂ​പം ന​ൽ​കി
Sunday, May 9, 2021 12:11 AM IST
കു​റ്റ്യാ​ടി: കു​ന്നു​മ്മ​ൽ പ​ഞ്ചാ​യ​ത്തി​ലെ 12-ാം വാ​ർ​ഡി​ലെ കോ​വി​ഡ് പോ​സി​റ്റീ​വാ​യ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മ​റ്റും എ​ത്തി​ക്കാ​നാ​യി വാ​ർ​ഡ് വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "ഞ​ങ്ങ​ളു​മു​ണ്ട് കൂ​ടെ" എ​ന്ന കൂ​ട്ടാ​യ്മ​യ്ക്ക് രൂ​പം ന​ൽ​കി.
വാ​ർ​ഡ് അം​ഗം ഒ. ​വ​ന​ജ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ന​ട​ന്ന യോ​ഗ​ത്തി​ൽ വാ​ർ​ഡ് ക​ൺ​വീ​ന​ർ എ​ലി​യാ​റ ആ​ന​ന്ദ​ൻ, ജെ​എ​ച്ച്ഐ ര​വീ​ന്ദ്ര​ൻ, ഒ. ​ബാ​ല​ൻ, എ​ലി​യാ​റ ശ്രീ​ജി​ത്ത്, പി.​പി. ര​ശാ​ന്ത്, ടി. ​അ​ബ്ദു​ൽ മ​ജീ​ദ്, കു​റ്റി​യി​ൽ കൃ​ഷ്ണ​ൻ, സി.​കെ. ബി​ജു, ബാ​ബു​രാ​ജ് കാ​ര​പ്പ​റ്റ, കെ.​പി. അ​ഷ​റ​ഫ്, ശ​ങ്ക​ര​ൻ കു​ള​ങ്ങ​ര, കെ.​പി. ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
ഒ. ​വ​ന​ജ ര​ക്ഷാ​ധി​കാ​രി​യും, എ​ലി​യാ​റ ആ​ന​ന്ദ​ൻ (ചെ​യ​ർ​മാ​ൻ), ഒ. ​ബാ​ല​ൻ (ക​ൺ​വീ​ന​ർ), ടി. ​അ​ബ്ദു​ൽ മ​ജീ​ദ്, ടി.​വി. രാ​ഹു​ൽ, പി.​പി. ര​ശാ​ന്ത്, സി.​കെ. ബി​ജു, സി.​പി. കൃ​ഷ്ണ​ൻ, വി.​പി. വാ​സു, ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ളും ഭാ​ര​വാ​ഹി​ക​ളാ​യി ഉ​പ​സ​മി​തി​ക്കും രൂ​പം ന​ൽ​കി.