കു​റ്റ്യാ​ടി​യു​ടെ ജ​ന​കീ​യ ഡോ​ക്ട​ർ വി​ട പ​റ​ഞ്ഞു
Saturday, May 8, 2021 12:22 AM IST
കു​റ്റ്യാ​ടി: അ​ര​നൂ​റ്റാ​ണ്ടി​ലേ​റെയാ​യി കു​റ്റ്യാ​ടി മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന്ന് രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന​മാ​യി​രു​ന്ന ഹോ​മി​യോ ഡോ​ക്ട​ർ സി.​പി. ചെ​ക്കാ​യി ഇ​ന്ന​ലെ രാ​വി​ലെ വി​ട പ​റ​ഞ്ഞു. 1938 ഓഗസ്റ്റ് നാ​ലി​ന് ചാ​ള​കെ​ട്ടി​യ പ​റ​മ്പ​ത്ത് ചെ​ക്കോ​ട്ടി - ചി​രു​ത​യു​ടേ​യും അ​ഞ്ചാ​മ​ത്തെ മ​ക​നാ​യി ജ​നി​ച്ചു.
1944ൽ ​വ​ട​യം നോ​ർ​ത്ത് എ​ൽ​പി സ്കൂ​ളി​ലും 1949 ൽ ​കു​റ്റ്യാ​ടി എം​ഐ​യു​പി സ്ക്കൂ​ളി​ലും പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന്ന് ശേ​ഷം 1952 ൽ ​വ​ട്ടോ​ളി നാ​ഷ​ന​ൽ ഹൈ​സ്കൂ​ളി​ൽ നി​ന്ന് എ​സ്എ​സ്എ​ൽ​സി പൂ​ർ​ത്തി​യാ​ക്കി.1956 ൽ ​ഏ​റെ പ്ര​ശ​സ്ത​നാ​യ മൊ​കേ​രി​യി​ലെ പ​ത്മ​നാ​ഭ​ൻ ഡോ​ക്ട​റു​ടെ (പ​പ്പു ഡോ​ക്ട​ർ ) മോ​ഹ​ന ക്ലി​നി​ക്ക​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ക​യും തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ താ​ൽ​പ​ര്യ​പ്ര​കാ​രം 1960 ൽ ​ഹോ​മി​യോ​പ്പ​തി കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി 1962 ൽ ​കു​റ്റ്യാ​ടി റി​വ​ർ റോ​ഡി​ൽ സ്വ​ന്ത​മാ​യി ജ​ഗ​ദീ​ഷ് ഹോ​മി​യോ ക്ലി​നി​ക്ക് സ്ഥാ​പി​ക്കു​ക​യു​മാ​യി​രു​ന്നു.
ആ​തു​ര ശു​ശ്രൂ​ഷ യോ​ടൊ​പ്പം എ​ഴു​ത്തി​ലും ഡോ. ​സി.​പി. ചെ​ക്കാ​യി ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ക​രി​ന്തി​രി എ​ന്ന നോ​വ​ലും തി​രി​ഞ്ഞു നോ​ക്കു​മ്പോ​ൾ എ​ന്ന ആ​ത്മ​ക​ഥ​യും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.