മു​ഖ്യ​മ​ന്ത്രി​യു​ടെ വാക്സി​ൻ ച​ല​ഞ്ചി​ലേ​ക്ക് ഹോ​ട്ട​ലു​ട​മ​യും
Saturday, May 8, 2021 12:17 AM IST
നി​ല​ന്പൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്ക് കൈ​ത്താ​ങ്ങു​മാ​യി ഹോ​ട്ട​ൽ ഉ​ട​മ​യും. ക​ഴി​ഞ്ഞ നാ​ലു പ​തി​റ്റാാ​യി നി​ല​ന്പൂ​ർ വീ​ട്ടി​ക്കു​ത്ത് റോ​ഡി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന സം​ഗ​മം ഹോ​ട്ട​ൽ ഉ​ട​മ സു​രേ​ഷ് കു​മാ​റാ​ണ് 5000 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ​ത്.
ന​ഗ​ര​സ​ഭ​യി​ലെ​ത്തി ചെ​യ​ർ​മാ​ൻ മാ​ട്ടു​മ്മ​ൽ സ​ലീ​മി​ന് കൈ​മാ​റി. ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ക​ക്കാ​ട​ൻ റ​ഹീം, പി.​എം. ബ​ഷീ​ർ, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ ഇ​സ്മാ​യി​ൽ എ​ര​ഞ്ഞി​ക്ക​ൽ, റെ​നീ​ഷ് കു​പ്പാ​യം, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ജി. ​ബി​നു​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.