ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ ക​ട​തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണം: വ്യാ​പാ​രി​ക​ള്‍
Saturday, May 8, 2021 12:17 AM IST
കോ​ഴി​ക്കോ​ട്: അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തു പോ​ലെ മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യി തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ . ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ലോ​ണും ഓ​വ​ര്‍ ഡ്രാ​ഫ്റ്റും ഇ​പ്പോ​ള്‍ ത​ന്നെ മി​ക്ക വ്യാ​പാ​രി​ക​ള്‍​ക്കും തീ​രാ ബാ​ധ്യ​ത​ക​ളാ​യി​രി​ക്കു​ക​യാ​ണ്. സ്റ്റോ​ക്കു​ക​ള്‍ ന​ശി​ച്ചു പോ​വു​ന്ന​തി​നും പൂ​ര്‍​ണ അ​ട​ച്ചി​ട​ല്‍ വ​ഴി​വെ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വ്യാ​പാ​രി​ക​ള്‍ ഒ​രി​ക്ക​ലും സ​ര്‍​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എ​തി​ര​ല്ലെ​ന്നും സ​ര്‍​ക്കാ​രി​നോ​ട് പൂ​ര്‍​ണ​മാ​യി സ​ഹ​ക​രി​ച്ചും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പൂ​ര്‍​ണ്ണ​മാ​യി പാ​ലി​ച്ചു കൊ​ണ്ടു​മാ​ണ് വ്യാ​പാ​രി​ക​ള്‍ മു​ന്നോ​ട്ടുപോ​കുന്ന​ത്.
​ലോ​ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ലെ വാ​യ്പ​ക​ള്‍​ക്ക് ഒ​രു വ​ര്‍​ഷ​ത്തെ മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്കു​ക​യും പ​ലി​ശ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് സം​ഘ​ട​ന അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ത​ല മ​ന്ത്രി​മാ​ര്‍​ക്കും നി​വേ​ദ​നം ന​ല്‍​കാ​ര്‍ യോ​ഗം തീ​രു​മാ​നി​ച്ചു.​
വ്യാ​പാ​രി​ക​ളെ കോ​വി​ഡ് മു​ന്‍​നി​ര പോ​രാ​ളി​ക​ളാ​യി പ​രി​ഗ​ണി​ച്ച് വാ​ക്‌​സി​നേ​ഷ​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യ്യാ​റാ​വ​ണ​മെ​ന്നും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യോ​ഗം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ണ്‍ ലൈ​നാ​യി ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ന​സ​റു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.