ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക പ്രസി​ദ്ധീ​ക​ര​ണം മാ​റ്റിവ​ച്ചു
Wednesday, May 5, 2021 11:56 PM IST
കോ​ഴി​ക്കോ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ലെ അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​ര​ണം ഒ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ നീ​ട്ടി​യ​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ വ​ള​യം പ​ഞ്ചാ​യ​ത്തി​ലു​ൾ​പ്പെ​ടെ 15വാ​ർ​ഡു​ക​ളി​ലാ​ണ്‌ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്.
കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നാ​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ര്‍​ക്കു​ന്ന​തി​നും മ​റ്റും അ​പേ​ക്ഷ​ക​ൾ സ​മ​ര്‍​പ്പി​ച്ച​വ​രെ നേ​രി​ല്‍ കേ​ള്‍​ക്കു​ന്ന​തി​നോ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നോ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.
ചി​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഫീ​സു​ക​ള്‍ ക​ണ്ടെ​യ്‌​ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​തി​നാ​ല്‍ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്‌. അ​പേ​ക്ഷ​ക​ർ​ക്ക് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് എ​ടു​ത്ത് ഒ​പ്പും ഫോ​ട്ടോ​യും പ​തി​ച്ച് സ്‌​കാ​ന്‍ ചെ​യ്‌​ത് ഇ ​മെ​യി​ലാ​യോ ത​പാ​ല്‍ വ​ഴി​യോ അ​യ​ക്കാ​വു​ന്ന​താ​ണ്. ഇ​ത്ത​രം അ​പേ​ക്ഷ​ക​ളി​ൽ വീ​ഡി​യോ കോ​ള്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ഴി​ക​ളി​ലൂ​ടെ ഹി​യ​റിം​ഗ് ന​ട​ത്തി തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും.