വാ​ണി​മേ​ലി​ൽ 200 ലി​റ്റ​ർ വാ​ഷ് ന​ശി​പ്പി​ച്ചു
Wednesday, May 5, 2021 11:56 PM IST
നാ​ദാ​പു​രം: എ​ക്സൈ​സ് പ​രി​ശോ​ധ​ന​യി​ൽ കൂ​ളി​ക്കു​ന്നി​ൽ വാ​ഷ് ശേ​ഖ​രം പി​ടി​കൂ​ടി. വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​ല​ങ്ങാ​ട് കൂ​ളി​ക്കു​ന്നി​ൽ ആ​ൾ താ​മ​സ​മി​ല്ലാ​ത്ത പ​റ​മ്പി​ൽ പ്ലാ​സ്റ്റി​ക്ക് ബാ​ര​ലി​ലാ​ക്കി നാ​ട​ൻ ചാ​രാ​യം വാ​റ്റു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ച് 200 ലി​റ്റ​ർ വാ​ഷ് ശേ​ഖ​ര​മാ​ണ് അ​ധി​കൃ​ത​ർ ന​ശി​പ്പി​ച്ച​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സി.​പി. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
കാ​ട് മൂ​ടി​യ പ​റ​മ്പി​ൽ മ​ര​ങ്ങ​ൾ​ക്കി​ട​യി​ലാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു പ്ലാ​സ്റ്റി​ക്ക് ബാ​ര​ൽ. ഇ​തി​ന് മു​ക​ളി​ൽ ഉ​ണ​ങ്ങി​യ മ​ര​ച്ചി​ല്ല​ക​ളും തെ​ങ്ങോ​ല​യും ഉ​പ​യോ​ഗി​ച്ച് മ​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.