അ​റ​വു മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്
Wednesday, May 5, 2021 11:56 PM IST
കൊ​ടി​യ​ത്തൂ​ർ: അ​റ​വ് മാ​ലി​ന്യ​ങ്ങ​ൾ പു​ഴ​യി​ൽ ത​ള്ളി​യ​തി​നെ​തി​രേ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. നി​ര​വ​ധി ആ​ളു​ക​ൾ കു​ളി​ക്കാ​നും അ​ല​ക്കാ​നും ഉ​പ​യോ​ഗി​ക്കു​ന്ന ചാ​ലി​യാ​റി​ലെ ചെ​റു​വാ​ടി ക​ട​വി​ലാ​ണ് നാ​ട്ടു​കാ​ര​നാ​യ ഇ​റ​ച്ചി​ക്ക​ട ഉ​ട​മ സ്വ​ന്തം വ​ണ്ടി​യി​ൽ മാം​സാ​വ​ശി​ഷ്ട​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന് ത​ള്ളി​യ​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട യു​വാ​ക്ക​ൾ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും വാ​ർ​ഡ് അം​ഗം കൈ​മ​ല​ർ​ത്തു​ക​യാ​ണ് ചെ​യ്ത​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.
ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രാ​ണ് കു​ളി​ക്കാ​ൻ വ​ന്ന​പ്പോ​ൾ ഇ​റ​ച്ചി​ക്ക​ട​യു​ട​മ ഓ​ട്ടോ​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന് ത​ള്ളു​ന്ന​തും ഓ​ട്ടോ ഓ​ടി​ച്ച് പോ​വു​ന്ന​തും ക​ണ്ട​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ‌ കു​ടി​വെ​ള്ള ആ​വ​ശ്യ​ത്തി​ന് പോ​ലും ഉ​പ​യോ​ഗി​ക്കു​ന്ന ചാ​ലി​യാ​റി​നെ മ​ലി​ന​പ്പെ​ടു​ത്തി​യ​വ​ർ​ക്ക​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഇ​നി​യും വാ​ർ​ഡ് അം​ഗ​ങ്ങ​ൾ വി​മു​ഖ​ത കാ​ണി​ക്കു​ക​യാ​ണെ​ങ്കി​ൽ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.
ജ​ല​ക്ഷാ​മം മൂ​ലം ദൂ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് പോ​ലും ധാ​രാ​ളം ആ​ളു​ക​ൾ വ​ന്നെ​ത്തു​ന്ന ചെ​റു​വാ​ടി ക​ട​വി​ൽ അ​റ​വ് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.