കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് വി​ക​സ​ന സ​മി​തി ഭ​ക്ഷ​ണ കി​റ്റ് ന​ൽ​കി
Wednesday, May 5, 2021 11:55 PM IST
നാ​ദാ​പു​രം: ചെ​ക്യാ​ട് ര​ണ്ടാം വാ​ർ​ഡി​ലെ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് വി​ക​സ​ന സ​മി​തി ഭ​ക്ഷ​ണ കി​റ്റ് എ​ത്തി​ച്ച് ന​ൽ​കി. റ​മ​ദാ​ൻ മാ​സ​മാ​യ​തോ​ടെ നോ​മ്പ് അ​നു​ഷ്ടി​ക്കു​ന്ന​വ​ർ​ക്കു​വേ​ണ്ട പ​ഴ​വ​ർ​ഗ​ങ്ങ​ളും മ​റ്റ് പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റാ​ണ് ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും വാ​ർ​ഡ് അം​ഗ​വു​മാ​യ കെ.​പി. കു​മാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ക​സ​ന സ​മി​തി ന​ൽ​കി​യ​ത്. ആ​ർ​ആ​ർ​ടി വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് വാ​ർ​ഡി​ലെ 26 രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ൽ കി​റ്റ് എ​ത്തി​ച്ച് ന​ൽ​കി​യ​ത്.
ഒ​ന്നാം ഘ​ട്ട​മെ​ന്ന​നി​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി എ​ല്ലാ​വ​ർ​ക്കും കി​റ്റ് എ​ത്തി​ച്ച് ന​ൽ​കു​ക​യും ര​ണ്ടാം ഘ​ട്ട​മാ​യി ഇ​ന്ന​ലെ പ​ഴ​വ​ർ​ഗ​ങ്ങ​ള​ട​ങ്ങി​യ കി​റ്റ് വി​ത​ര​ണം ചെ​യ്ത് തു​ട​ങ്ങി. വാ​ർ​ഡി​ലെ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ സൗ​ജ​ന്യ​മാ​യി വാ​ഹ​ന സൗ​ക​ര്യ​വും വി​ക​സ​ന സ​മി​തി ഒ​രു​ക്കി​യി​ട്ടു​ണ്ട്.