ചെ​ക്യാ​ട് ക​ണ്ടിവാ​തു​ക്ക​ലി​ൽ കാ​ട്ടാ​ന​ക​ളി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു
Tuesday, May 4, 2021 12:07 AM IST
നാ​ദാ​പു​രം: ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ടി​വാ​തു​ക്ക​ൽ മ​ല​യോ​ര​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു .
ക​ണ്ണൂ​ർ ജി​ല്ല​യി​ലെ​ക​ണ്ണ​വം വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന ആ​യോ​ട് മ​ല​യി​ലെ യു​വ ക​ർ​ഷ​ക​രു​ടെ അ​ഞ്ഞൂ​റോ​ളം കു​ല​ച്ച നേ​ന്ത്ര​വാ​ഴ കൃ​ഷി​യാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി ന​ശി​പ്പി​ച്ച​ത്.
ക​ണ്ണ​വം വ​ന​ത്തി​ല്‍ നി​ന്നാ​ണ് ആ​ന​ക​ള്‍ കൂ​ട്ട​ത്തോ​ടെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കൃ​ഷി​ഭൂ​മി​യി​ലേ​ക്കും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും പ്ര​വേ​ശി​ക്കു​ന്ന​ത്.
വാ​യ്പ​യെ​ടു​ത്താ​ണ് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ലോ​ക് ഡൗ​ൺ സ​മ​യ​ത്ത് യു​വ​ക​ർ​ഷ​ക​സം​ഘം മ​ല​യോ​ര​ത്ത് കൃ​ഷി തു​ട​ങ്ങി​യ​ത്. ഒ​രു വ​ർ​ഷ​ത്തി​നി​ടെ പ​ല ത​വ​ണ കാ​ട്ടാ​ന​യി​റ​ങ്ങി ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ കൃ​ഷി നാ​ശ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.​ നി​ര​വ​ധി ത​വ​ണ​യാ​യി ച​ക്കാ​ല​യി​ൽ സി​ബി​ച്ച​ന്‍റെ അ​ഞ്ഞൂ​റോ​ളം വാ​ഴ​യും മ​ര​ച്ചീ​നി​യും മ​റ്റ് കൃ​ഷി​ക​ളും ആ​ന​യും കാ​ട്ടു​പ​ന്നി​യും ന​ശി​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന​ക​ൾ കു​ല​ച്ച​തും മു​ള​പൊ​ട്ടി​യ​തു​മാ​യ വാ​ഴ​കൾ ച​വി​ട്ടി​മെ​തി​ക്കു​ക​യും തിന്നുക​യും ചെ​യ്തു.