ചെ​ങ്ങോ​ടു​മ​ല! പ​ഠ​ന​സം​ഘം ഗ്രാ​മപ​ഞ്ചാ​യ​ത്തി​നെ കേ​ൾ​ക്ക​ണം: സ​ർ​വ​ക​ക്ഷി യോ​ഗം
Sunday, April 18, 2021 12:09 AM IST
പേ​രാ​മ്പ്ര‌: ചെ​ങ്ങോ​ടു​മ​ല​യി​ൽ ക​രി​ങ്ക​ൽ ഖ​ന​ന​ത്തി​ന് പാ​രി​സ്ഥി​തി​കാ​നു​മ​തി ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ന്ന പു​തി​യ പ​ഠ​ന​സം​ഘം കോ​ട്ടൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നേ​യും ഖ​ന​ന വി​രു​ദ്ധ ആ​ക്‌ഷ​ൻ കൗ​ൺ​സി​ലി​നേ​യും കേ​ൾ​ക്ക​ണ​മെ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ളി​ച്ചു ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ദ്യം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച സം​സ്ഥാ​ന വി​ദ​ഗ്ധ വി​ല​യി​രു​ത്ത​ൽ സ​മി​തി​യി​ലെ ര​ണ്ട് അം​ഗ​ങ്ങ​ൾ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നെ​യോ സ​മ​ര സ​മി​തി​യെ​യോ അ​റി​യി​ക്കാ​തെ​യാ​ണ് റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കി​യ​ത്. ചെ​ങ്ങോ​ടു മ​ല​ക്കു ചു​റ്റു​മു​ള്ള ആ​റ് ഗ്രാ​മ​സ​ഭ​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി ക്വാ​റി​ക്കെ​തി​രെ പ്ര​മേ​യം പാ​സാ​ക്കി​യി​ട്ടു​ണ്ട്. ജി​ല്ലാ ക​ള​ക്ട​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സം​ഘ​വും ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് നി​യോ​ഗി​ച്ച വി​ദ​ഗ്ധ സം​ഘ​വും ചെ​ങ്ങോ​ടു​മ​ല​യി​ൽ ഖ​ന​നം ന​ട​ന്നാ​ൽ വ​ലി​യ പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

ചെ​ങ്ങോ​ടു​മ​ല സം​ര​ക്ഷ​ണ സ​മ​രം ശ​ക്ത​മാ​ക്കാ​ൻ സ​ർ​വ​ക​ക്ഷി യോ​ഗം തീ​രു​മാ​നി​ച്ചു. ചെ​ങ്ങോ​ടു​മ​ല​യു​ടെ പ​രി​സ്ഥി​തി പ്രാ​ധാ​ന്യം ചൂ​ണ്ടി​ക്കാ​ട്ടി പ​ഞ്ചാ​യ​ത്തും സ​മ​ര​സ​മി​തി​യും വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും പ​ഠ​ന സം​ഘ​ത്തി​ന് ക​ത്തു​ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​ഷൈ​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി.​പി. ഉ​ഷ, എം. ​സി​ന്ധു, മു​ൻ പ്ര​സി​ഡ​ന്‍റ് ഷീ​ജ കാ​റ​ങ്ങോ​ട്ട്, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ടി. ​ഷാ​ജു, കെ.​കെ. അ​ബൂ​ബ​ക്ക​ർ, എ​സ്.​എ​ൽ. കി​ഷോ​ർ, എം.​പി. അ​സ​ൻ​കോ​യ, കെ.​വി. സ​ത്യ​ൻ, എം. ​ച​ന്ദ്ര​ൻ, കെ.​കെ. ബാ​ല​ൻ, സി.​എ​ച്ച്. സു​രേ​ന്ദ്ര​ൻ, എ​ൻ.‌​ആ​ർ. ശ്രീ​ജി​ത്ത്, സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ ക​ല്പ​ക​ശേ​രി ജ​യ​രാ​ജ​ൻ, ചീ​നി​ക്ക​ൽ സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.