കോ​ട​ഞ്ചേ​രി​യി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി
Sunday, April 18, 2021 12:09 AM IST
കോ​ട​ഞ്ചേ​രി: കെ​സി​വൈ​എം താ​മ​ര​ശേ​രി രൂ​പ​ത​യും ബി​ഡി​കെ കോ​ഴി​ക്കോ​ട് ഓ​മ​ശേ​രി ക​മ്മി​റ്റി​യും എം​വി​ആ​ർ കാ​ൻ​സ​ർ സെ​ന്‍റ​റും സം​യു​ക്ക​മാ​യി കെ​സി​വൈ​എം കോ​ട​ഞ്ചേ​രി മേ​ഖ​ല​യു​ടെ ആ​തി​ഥേ​യ​ത്തി​ൽ ര​ക്ത ദാ​ന ക്യാ​മ്പ് ന​ട​ത്തി.

കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ വ​ച്ച് ന​ട​ന്ന ക്യാ​മ്പ് കെ​സി​വൈ​എം കോ​ട​ഞ്ചേ​രി മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​സ​ബി​ൻ തൂ​മു​ളി​ൽ ഉ​ദ്ഘ​ട​നം ചെ​യ്തു. കെ​സി​വൈ​എം താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ ബ്ല​ഡ്‌ ഡോ​ണേ​ഴ്സ് ആ​ർ​മി ടീം ​കോ​ ഒാർഡി​നേ​റ്റ​ർ സെ​ബി​ൻ സ​ണ്ണി വെ​ള്ള​യ്ക്കാ​കു​ടി​യി​ൽ, കോ​ട​ഞ്ചേ​രി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ആ​ൽ​ബി​ൻ ജോ​സ്, മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ന്‍റ മാ​ത്യു, കോ​ട​ഞ്ചേ​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ഭി​ഷേ​ക് എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.