ദേ​ശീ​യ​പാ​ത റീ ​ടാ​റിം​ഗി​ലെ അ​പാ​ക​ത; വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Sunday, April 18, 2021 12:09 AM IST
താ​മ​ര​ശേ​രി: ദേ​ശീ​യ പാ​ത 766ല്‍ ​റീ ടാ​റിം​ഗി​ലെ അ​പാ​ക​ത സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​യി​ല്‍ വി​ജി​ല​ന്‍​സ് സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. താ​മ​ര​ശേ​രി ചെ​ക്ക് പോ​സ്റ്റ് മു​ത​ല്‍ അ​ടി​വാ​രം ഭാ​ഗ​ത്തേ​ക്ക് റീ ​ടാ​റിം​ഗ് ന​ട​ത്തി​യ​തി​ലെ അ​പാ​ക​ത സം​ബ​ന്ധി​ച്ച് വി​ജി​ല​ന്‍​സി​നു ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

ദേ​ശീ​യ പാ​ത​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും സം​ഘം സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു.പ​ല​ഭാ​ഗ​ത്തും ടാ​റിം​ഗ് പൊ​ട്ടി​പ്പാ​ളി​ഞ്ഞി​ട്ടു​ണ്ട്. ആ​ ഭാ​ഗ​ങ്ങ​ളി​ല്‍ വീ​ണ്ടും ടാ​റി​ഗ് ന​ട​ത്തി​യി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​പ്പോ​ള്‍ ഒ​രു കോ​ട്ട് ടാ​റിം​ഗാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. ഫൈ​ന​ല്‍ കോ​ട്ടിം​ഗ് ന​ട​ത്താ​നു​ണ്ട്. കാ​റു​കാ​രു​മാ​യു​ള്ള എ​ഗ്രി​മെ​ന്‍റി​ല്‍ എ​ന്തൊ​ക്കെ​യാ​ണു​ള്ള​തെ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷ​മെ ടാ​ര്‍​മി​ക്‌​സിം​ഗി​ല്‍ എ​ന്തെ​ങ്കി​ലും അ​പാ​ക​ത​യു​ണ്ടോ​യെ​ന്ന് പ​റ​യാ​നാ​കൂ. അ​തി​നു​ശേ​ഷ​മെ മ​റ്റ് ന​ട​പ​ടി​ക​ളു​ണ്ട​കു​ക​യു​ള്ളെ​ന്നും വി​ജി​ല​ന്‍​സ് ആ​ന്‍റ് ആ​ന്‍റി ക​റ​പ്ഷ​ന്‍ കോ​ഴി​ക്കോ​ട് ബ്യൂ​റോ​യി​ലെ സി​ഐ ജെ.​ഇ. ജ​യ​ന്‍ പ​റ​ഞ്ഞു. എ​എ​സ് ഐ​മാ​രാ​യ മു​ര​ളി, അ​ബ്ദു​ല്‍ സ​ലാം, ഡ്രൈ​വ​ര്‍ നി​ധീ​ഷ്, തു​ട​ങ്ങി​യ​വ​രും അ​ന്വ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ദേ​ശീ​യ​പാ​ത പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ (ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള്‍) കോ​യ മോ​ന്‍, പ​രാ​തി​ക്കാ​ര​നാ​യ മ​ജീ​ദ് താ​മ​ര​ശേ​രി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.