ത​ല​യാ​ട് ടൗ​ണി​ലും പൂ​നൂ​ര്‍ പു​ഴ​യി​ലും മാ​ലി​ന്യ​ങ്ങ​ള്‍ കു​ന്നുകൂ​ടു​ന്നു
Saturday, April 17, 2021 12:14 AM IST
താ​മ​ര​ശേ​രി: ത​ല​യാ​ട് ടൗ​ണി​ലും പൂ​നൂ​ര്‍ പു​ഴ​യി​ലും പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ കു​ന്നു കൂ​ടു​ന്നു. വീ​ടു​ക​ളി​ല്‍ ശേ​ഖ​രി​ച്ചു​വ​യ്ക്കു​ന്ന പ്ലാ​സ്റ്റ​ക് മാ​ലി​ന്യ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് ഹ​രി​ത​ക​ര്‍​മ്മ സേ​ന ശേ​ഖ​രി​ക്കാ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഈ ​വ​ര്‍​ഷം പ​ല​യി​ട​ത്തും ഇ​വ​ർ എ​ത്താ​താ​യ​തോ​ടെ​യാ​ണ് മ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യു​ന്ന സ്ഥി​തി​യാ​യ​ത്. പൂ​നൂ​ര്‍​പു​ഴ​യു​ടെ പ്ര​ഭ​വ കേ​ന്ദ്രം മു​ത​ല്‍ മ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ക​യും ത​ട​യ​ണ​ക​ള്‍ നി​ര്‍​മി​ക്കു​ക​യും ചെ​യ്യു​ന്ന​ത് എ​ല്ലാ​വ​ര്‍​ഷ​ങ്ങ​ളി​ലും പ​തി​വാ​യി​രു​ന്നെ​ങ്കി​ലും ഈ ​വ​ര്‍​ഷം അ​തും ന​ട​ന്നി​ല്ല.
ഇ​രു​പ​ത്തി​യ​ഞ്ചാം​മൈ​ല്‍, ഇ​രു​പ​ത്തി ആ​റാം​മൈ​ല്‍, ചീ​ടി​ക്കു​ഴി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ റോ​ഡ​രി​കി​ല്‍ ത​ള്ളു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. സി​സി​ടി​വി കാ​മ​റ​ക​ളി​ല്ലാ​ത്ത പ്ര​ദേ​ശം നോ​ക്കി​യാ​ണ് മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കു​ന്ന​ത്. കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി മ​ഞ്ഞ​പ്പി​ത്തം പോ​ലു​ള്ള ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ള്‍ പ​ട​രു​മെ​ന്ന ഭീ​തി​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍.