‘ഭാ​ര​ത് കാ ​അ​മൃ​ത മ​ഹോ​ത്‌​സ​വ്’ പരിസ്ഥിതി കാന്പയിൻ ഉ​ദ്ഘാ​ട​നം ചെയ്തു
Saturday, April 17, 2021 12:13 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ ദേ​ശീ​യ ഹ​രി​ത സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ 16 മു​ത​ൽ 22 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഭാ​ര​ത് കാ ​അ​മൃ​ത മ​ഹോ​ത്‌​സ​വ് എ​ന്ന പ​രി​സ്ഥി​തി കാ​ന്പ​യി​ന്‍റെ ഉ​ദ്ഘാ​ട​നം ദേ​വ​ഗി​രി സാ​വി​യോ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജി. ​പ്രീ​ത ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു.
സ്കൂ​ൾ പ​രി​സ്ഥി​തി ക്ല​ബ് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൽ പാ​ലി​ച്ചു​കൊ​ണ്ട് വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.
പ​രി​സ്ഥി​തി​യോ​ടും പ​രി​സ്ഥി​തി സൗ​ഹൃ​ദ ജീ​വി​ത​ത്തോ​ടു​മു​ള്ള പ്ര​തി​ബ​ദ്ധ​ത, ജീ​വ​ജാ​ല​ക​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം എ​ന്നീ മൂ​ല്യ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ലും പൊ​തു​ജ​ന​ങ്ങ​ളി​ലും എ​ത്തി​ക്കു​ന്ന​തി​നാ​ണ് അ​മൃ​ത് മ​ഹോ​ത്‌​സ​വം ന​ട​ത്തു​ന്ന​ത്.