യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Friday, April 16, 2021 10:15 PM IST
പേ​രാ​മ്പ്ര: യു​വാ​വ് വീ​ട്ടി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കൂ​ത്താ​ളി​യി​ലെ വ്യാ​പാ​രി​യാ​യി​രു​ന്ന ന​ന്തോ​ത്ത് വി​ന​യ​ന്‍ (48) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് വീ​ട്ടി​ല്‍ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ​രേ​ത​നാ​യ ക​ണാ​ര​ന്‍റെ​യും ക​ല്യാ​ണി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: പു​ഷ്പ. മ​ക്ക​ള്‍: ആ​ദി​ഷ് വി​നാ​യ​ക് (പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി നൊ​ച്ചാ​ട് എ​ച്ച്എ​സ്എ​സ്), കീ​ര്‍​ത്ത​ന വി​ന​യ് (വി​ദ്യാ​ര്‍​ഥി പേ​രാ​മ്പ്ര എ​ച്ച്എ​സ്എ​സ്). സ​ഹോ​ദ​രി: പ​രേ​ത​യാ​യ ശ്രീ​ല​ത.