ഇ​ന്നും നാ​ളെ​യും കോ​വി​ഡ് ടെ​സ്റ്റ് മ​ഹാ​യ​ജ്ഞം: 40,000 പേ​രെ ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക്കും
Friday, April 16, 2021 1:00 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് രോ​ഗ വ്യാ​പ​നം തീ​വ്ര​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ രോ​ഗ​ബാ​ധി​ത​രെ ക​ണ്ടെ​ത്താ​നാ​യി ഇ​ന്നും നാ​ളെ​യും കോ​വി​ഡ് ടെ​സ്റ്റ് മ​ഹാ​യ​ജ്ഞം സം​ഘ​ടി​പ്പി​ക്കും. ര​ണ്ടു ദി​വ​സ​വും 20,000 വീ​തം കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​രു​ടെ​യും മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​ലാ​ണ് ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
രോ​ഗ​വാ​ഹ​ക​രെ നേ​ര​ത്തെ ക​ണ്ടെ​ത്തി ക്വാ​റ​ന്‍റൈ​ന്‍ ചെ​യ്ത് രോ​ഗം പ​ട​രു​ന്ന​ത് ത​ട​യു​ക​യാ​ണ് ല​ക്ഷ്യം. മാ​ര്‍​ക്ക​റ്റു​ക​ള്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍, മാ​ളു​ക​ള്‍ തു​ട​ങ്ങി​യ പൊ​തു ഇ​ട​ങ്ങ​ളി​ല്‍ ഇ​തി​നാ​യു​ള്ള ക്യാ​മ്പു​ക​ള്‍ ഒ​രു​ക്കും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും സം​യു​ക്ത​മാ​യാ​ണ് ഇ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ക.
ക​ഴി​ഞ്ഞ അ​ഞ്ച് മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ക​യാ​ണ്. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ള്‍ കൂ​ടി​ച്ചേ​ര്‍​ന്ന​തും നി​യ​ന്ത്ര​ണ​ങ്ങ​ളും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തി​രു​ന്ന​തു​മാ​ണ് രോ​ഗ​വ്യാ​പ​നം കൂ​ടാ​നി​ട​യാ​യ​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വി​ല​യി​രു​ത്തി​യി​രു​ന്നു.
ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കി​ലും വ​ലി​യ വ​ര്‍​ധ​ന​വു​ണ്ടാ​യി. രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​ത് രോ​ഗി​ക​ളു​ടെ മ​ര​ണ നി​ര​ക്ക് ഉ​യ​രാ​ന്‍ ഇ​ട​യാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. നി​ല​വി​ല്‍ പ്ര​തി​ദി​നം 10,000 പേ​രി​ൽ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രേ​യും ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക്കി​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും.
വ​യോ​ജ​ന​ങ്ങ​ള്‍, മ​റ്റ് രോ​ഗ​മു​ള​ള​വ​ര്‍, ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ എ​ന്നി​വ​രേ​യും കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​ധ്യാ​പ​ക​ര്‍, പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​രേ​യും ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക്കും. ഷോ​പ്പു​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, തി​ര​ക്കേ​റി​യ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെ​യും ബ​സ്, ടാ​ക്‌​സി ജീ​വ​ന​ക്കാ​രെ​യും നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ല്‍ ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക്കാ​ന്‍ ഉ​ട​മ​ക​ള്‍​ക്ക് ഉ​ത്ത​ര​വാ​ദി​ത്തം ഉ​ണ്ടാ​യി​രി​ക്കും. കോ​വി​ഡ് വ്യാ​പ​നം ശ​ക്തി​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളും പ്രാ​ദേ​ശി​ക ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളും കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട​തു​ണ്ടെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
കോ​വി​ഡി​ന്‍റെ ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന വാ​ര്‍​ഡ്ത​ല ആ​ര്‍​ആ​ര്‍​ടി​ക​ള്‍ വീ​ണ്ടും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. പു​തു​താ​യി നി​ശ്ച​യി​ക്ക​പ്പെ​ട്ട ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ആ​ര​ധ​നാ​ല​യ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ആ​ള്‍​ക്കൂ​ട്ടം ക​ര്‍​ശ​ന​മാ​യി ഒ​ഴി​വാ​ക്കും. ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ള്‍ സ​ജ്ജ​മാ​ക്കാ​നും ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു. യോ​ഗ​ത്തി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പീ​യൂ​ഷ് ന​മ്പൂ​തി​രി, ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മെ​ന്‍റ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​ന്‍. റം​ല, എ​ന്‍​എ​ച്ച്എം പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ന​വീ​ന്‍, ഡോ. ​മോ​ഹ​ന്‍​ദാ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.