എ​ള​മ്പ മ​ല​യി​ൽ 900 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി
Friday, April 16, 2021 12:58 AM IST
നാ​ദാ​പു​രം: നാ​ദാ​പു​രം എ​ക്സൈ​സ് റേ​ഞ്ച് സം​ഘം വ​ള​യം എ​ള​മ്പ മ​ല​യി​ലെ വ്യാ​ജ​വാ​റ്റ് കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ 900 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി. ടാ​ർ പോ​ളി​ൻ ഷീ​റ്റു​ക​ൾ

കൊ​ണ്ട് താ​ത്ക്കാ​ലി​ക ഷെ​ഡു​ക​ൾ നി​ർ​മി​ച്ച് പ്ലാ​സ്റ്റി​ക്ക് ബാ​ര​ലു​ക​ളി​ലും ക​ന്നാ​സു​ക​ളി​ലും സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു വാ​ഷ് ശേ​ഖ​രം.

വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും എ​ക്സൈ​സ് സം​ഘം ഇ​വി​ടെ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വാ​ഷ് സം​ഭ​വ സ്ഥ​ല​ത്ത് ന​ശി​പ്പി​ച്ചു. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ നാ​ദാ​പു​രം എ​ക്സൈ​സ് സം​ഘം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

നാ​ദാ​പു​രം എ​ക്‌​സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സി.​പി. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെ​യ്‌​ഡി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ് കു​മാ​ർ, കെ.​കെ. ജ​യ​ൻ, രാ​ഹു​ൽ ആ​ക്കി​ലേ​രി, അ​നൂ​പ് മ​യ​ങ്ങി​യി​ൽ, എം. ​അ​രു​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.