കു​റ്റ്യാ​ടി​യി​ലും പ​രി​സ​രപ്ര​ദേ​ശ​ങ്ങ​ളി​ലും മ​യ​ക്കു​മ​രു​ന്നുലോ​ബി​യു​ടെ വി​ള​യാ​ട്ടം
Wednesday, April 14, 2021 12:12 AM IST
കു​റ്റ്യാ​ടി : ഉ​ൾ​നാ​ട​ൻ ഗ്രാ​മ​ങ്ങ​ളി​ലെ സ്ക്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും ല​ക്ഷ്യം വച്ച് മ​യ​ക്കു​മ​രു​ന്ന് ലോ​ബി​ക​ൾ പി​ടി​മു​റു​ക്കു​ന്നു. ജി​ല്ല​യി​ലെ​യും ജി​ല്ല​യ്ക്ക് പു​റ​ത്തു നി​ന്നു​മെ​ത്തു​ന്ന മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ൾ ഈ ​മേ​ഖ​ല​യി​ലെ പ്ര​ധാ​ന ടൗ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക്യാ​മ്പ് ചെ​യ്ത് പ്രാ​ദേ​ശി​ക ഏ​ജ​ൻ​സി​ക​ൾ​ക്ക് എ​ത്തി​ച്ചു ന​ൽ​കു​ക​യാ​ണ് പ​തി​വ്.
പു​ഴ പു​റം മ്പോ​ക്കു​ക​ൾ, വ​യ​ൽ ക​ര​ക​ൾ, ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പു​ക​ൾ, ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പാ​ർ​ശ്വ​ഭാ​ഗ​ങ്ങ​ളി​ൽ കെ​ട്ടി​യു​ണ്ടാ​ക്കി​യ വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തി​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ച് ഇ​വ​രി​ൽ ത​ന്നെ​യു​ള്ള ഏ​ജ​ന്‍റ് വ​ഴി​യാ​ണ് മ​യ​ക്കു​മ​രു​ന്നു​ക​ൾ വി​ല്പ​ന ന​ട​ത്തു​ന്ന​ത്. ക​ഞ്ചാ​വും, സ്റ്റാ​മ്പും, മ​യ​ക്കു​ഗു​ളി​ക​ളു​മാ​ണ് ഏ​റെ പ്രി​യ​മെ​ന്ന് പ​റ​യു​ന്നു.​
ഹൈ​സ്കൂ​ൾ, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​ണ് കൂ​ടു​ത​ലാ​യി ഇ​വി​ടെ പി​ടി​യി​ലാ​വു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​ത്ത​ര​ത്തി​ൽ പി​ടി​യി​ലാ​യ പ്ല​സ്സ്ടു വി​ദ്യാ​ർ​ഥി യു​വ​ജ​ന സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് വി​വ​ര​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും ന​ല്കി​യ​ത്.​കു​റ്റ്യാ​ടി, തൊ​ട്ടി​ൽ​പ്പാ​ലം, നാ​ദാ​പു​രം പോ​ലീ​സ് സ്റ്റേ ​ഷ​ൻ പ​രി​ധി​ക​ളി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ൾ ഗ്രാ​മ​മേ​ഖ​ല​ക​ൾ കീ​ഴ​ട​ക്കു​ന്ന​ത്.