മു​തു​കാ​ടി​നെ ഭീ​തി​യി​ലാ​ഴ്ത്തി വീ​ണ്ടും മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം
Wednesday, April 14, 2021 12:12 AM IST
പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ ഗ്രാ​മപ​ഞ്ചാ​യ​ത്തി​ല്‍ വീ​ണ്ടും മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​ം. ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് നാ​ലാം ബ്ലോ​ക്കി​ന് സ​മീ​പം പു​ഷ്പ​ഗി​രി മു​ക്കി​ലും ഉ​ദ​യ​ഗി​രി​യി​ലു​മാ​ണ് പോ​സ്റ്റ​റു​ക​ള്‍ പ​തി​ച്ച നി​ല​യി​ലും വീ​ടു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്ത് നി​ല​യി​ലും ഇ​ന്ന​ലെ കാ​ല​ത്ത് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നുശേ​ഷം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ സീ​ത​പ്പാ​റ മേ​ഖ​ല​യി​ല്‍ അ​ഞ്ചം​ഗ മാ​വോ​യി​സ്റ്റു​ക​ള്‍ ഒ​രു വീ​ട്ടി​ലെ​ത്തി അ​രി​യും മ​റ്റ് സാ​ധ​ന​ങ്ങ​ളും വാ​ങ്ങി വ​ന​ത്തി​ലേ​ക്ക് തി​രി​കെ പോ​യി​രു​ന്നു. ഇ​പ്പോ​ഴും തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മാ​ണ് മു​തു​കാ​ട്ടി​ൽ മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.
മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ള്ള പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ല്‍​പ്പെ​ട്ട സ്ഥ​ല​മാ​ണ് മു​തു​കാ​ട്. മു​തു​കാ​ടും സീ​ത​പ്പാ​റ​യും വ​യ​നാ​ട് മ​ല​നി​ര​ക​ളോ​ട് ഏ​റെ അ​ടു​ത്ത് കി​ട​ക്കു​ന്ന സ്ഥ​ല​മാ​ണ്. പു​ഷ്പ​ഗി​രി മു​ക്കി​ലെ നി​ര​വേ​ല്‍ ക​രു​ണാ​ക​ര​ന്‍ എ​ന്ന​യാ​ൾ ന​ട​ത്തു​ന്ന പെ​ട്ടി​ക്ക​ട​യു​ടെ ഭി​ത്തി​ക​ളി​ലും മ​റ​യി​ലും സ​മീ​പ​ത്തെ വാ​ഹ​ന ക​ാത്തി​രി​പ്പുകേ​ന്ദ്ര​ത്തി​ലും റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന ശി​ലാ​ഫ​ല​ക​ത്തി​ലും, എ​ല്‍​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ ബോ​ര്‍​ഡി​ലും ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളി​ലു​മാ​ണു പോ​സ്റ്റ​റു​ക​ള്‍ പ​തി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ഉ​ദ​യ​ഗി​രി​യി​ലെ ഏ​ഴോ​ളം വീ​ടു​ക​ളി​ലും ല​ഘു​ലേ​ഖ രാ​ത്രി​യി​ല്‍ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. വീ​ടു​ക​ള്‍​ക്ക് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളി​ലും ല​ഘു​ലേ​ഖ​ക​ള്‍ വ​ച്ചി​രു​ന്നു. ഇ​ന്ന​ലെ കാ​ല​ത്ത് ഏ​ഴു​മ​ണി​യോ​ടെ ക​രു​ണാ​ക​ര​ന്‍ ക​ട തു​റ​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴും വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്ന് വ​ന്ന​പ്പോ​ഴു​മാ​ണ് ഇ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്. സി​പി​ഐ (മാ​വോ​യി​സ്റ്റ്) ബാ​ണാ​സു​ര ഏ​രി​യ ക​മ്മി​റ്റി​യു​ടെ പേ​രി​ലാ​ണ് പോ​സ്റ്റ​റു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.
വെ​ള്ള​ത്തി​ന്‍റേ​യും മ​ണ്ണി​ന്‍റേയും അ​വ​കാ​ശി​ക​ളെ ച​വി​ട്ടി പു​റ​ത്താ​ക്കി എ​ല്ലാം കോ​ര്‍​പ്പ​റേ​റ്റു​ക​ള്‍​ക്ക് തീ​റെ​ഴു​തി കൊ​ടു​ക്കു​ന്ന മോ​ദി പി​ണ​റാ​യി കൂ​ട്ടു​കെ​ട്ടി​നെ​യും മു​ണ്ടു​ടു​ത്ത ച​ക്കി​ട്ട​പാ​റ പി​ണ​റാ​യി​യെ​യും തി​രി​ച്ച​റി​യു​ക, പ​രി​സ്ഥി​തി​യും കാ​ര്‍​ഷി​ക​വു​മാ​യി ത​ന്ത്ര പ്ര​ധാ​ന​മാ​യ പ​യ്യാ​നി​കോ​ട്ട മ​ല പ്ര​ദേ​ശ​ത്തെ ഇ​ടി​ച്ചു നി​ര​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ല തു​ട​ങ്ങി​യ പ​രാ​മ​ര്‍​ശ​ങ്ങ​ളാ​ണ് പോ​സ്റ്റ​റു​ക​ളി​ലും ല​ഘുലേ​ഖ​ക​ളി​ലു​മു​ള്ള​ത്.
പ​യ്യാ​നി കോ​ട്ട ഇ​രു​മ്പ് അ​യി​ര് ഖ​ന​ന​ത്തി​നെ​തി​രെ​യാ​ണ് പ്ര​ധാ​ന​മാ​യും പോ​സ്റ്റ​ര്‍. സി​പി​എം, ബി​ജെ​പി കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക​ളെ വി​മ​ര്‍​ശി​ക്കു​ന്ന പോ​സ്റ്റ​റു​ക​ളി​ലെ ഭാ​ഷ​യി​ല്‍ അ​ക്ഷ​രത്തെ​റ്റു​ക​ള്‍ വ്യാ​പ​ക​മാ​ണ്. ച​ക്കി​ട്ട​പാ​റ ഇ​വി​ടു​ന്ന് മൂ​ന്നാം​ബ്ലോ​ക്ക് സീ​ത​പ്പാ​റ വ​ഴി വ​യ​നാ​ട്ടി​ല്‍ എ​ത്താ​ൻ ആറു കി​ലോ​മീ​റ്റ​ര്‍ മാ​ത്ര​മേ ദൂ​രം ഉ​ള്ളൂ. രാ​ത്രി 12 വ​രെ ഇ​വി​ടെ ആ​ളു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. അ​തി​നുശേ​ഷ​മാ​ണ് പോ​സ്റ്റ​ര്‍ പ​തി​ച്ച​തെ​ന്ന് ക​രു​തു​ന്നു.
പേ​രാ​മ്പ്ര ഡി​വൈ​എ​സ്പി ജ​യ​ന്‍ ഡൊ​മി​നി​ക്കി​ന്‍റെ​യും പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സ് ഇ​ന്‍​സ്പ​ക്ട​ര്‍ ഇ. ​അ​നൂ​പ് കു​മാ​ര്‍, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​വി. പ്ര​ശോ​ഭ് എ​ന്നി​വ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സും ത​ണ്ട​ര്‍ ബോ​ള്‍​ട്ടും എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി പോ​സ്റ്റ​റു​ക​ള്‍ നീ​ക്കം ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ച​ക്കി​ട്ട​പ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പോലീ​സി​ന് പ​രാ​തി ന​ല്‍​കി.