വാ​യ​ന​ശാ​ല​യ്ക്ക് പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി
Tuesday, April 13, 2021 11:25 PM IST
കു​റ്റ്യാ​ടി: വാ​യ​ന​ശാ​ല​യ്ക്ക് പു​സ്ത​ക​ങ്ങ​ൾ വി​ഷു​ക്കൈ​നീ​ട്ട​മാ​യി ന​ൽ​കി വി​ശ്വ​ദീ​പ്തി പ്ര​വ​ർ​ത്ത​ക​ർ. ന​രി​ക്കൂ​ട്ടും​ചാ​ൽ വേ​ദി​ക വാ​യ​ന​ശാ​ല​യ്ക്കാ​ണ് കു​റ്റ്യാ​ടി വി​ശ്വ​ദീ​പ്തി മ​ൾ​ട്ടി സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി വി​ഷു​ക്കൈ​നീ​ട്ട​മാ​യി നൂ​റി​ല​ധി​കം പു​സ്ത​ക​ങ്ങ​ൾ സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​ത്.
​വി​ശ്വ​ദീ​പ്തി ഡ​യ​റ​ക്‌​ട​ർ കെ.​എം.​ര​ജീ​ഷ് കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി​ഷ എ​ട​ക്കു​ടി​ക്ക് പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റി.​വേ​ദി​ക സെ​ക്ര​ട്ട​റി എ​സ്.​ജെ.​സ​ജീ​വ് കു​മാ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വഹിച്ചു.​
വി​ശ്വ​ദീ​പ്തി ബ്രാ​ഞ്ച് മാ​നേ​ജ​ർ കെ.​കെ.​ഷൈ​ജു, സെ​യി​ൽ​സ് മാ​നേ​ജ​ർ വി.​ബി​ജു, കെ.​കെ.​സ​ന്തോ​ഷ്, പി.​പി.​ദി​നേ​ശ​ൻ, എ​ൻ.​സി.​സു​നി, ജെ.​എ​സ്.​വി​ശ്വ​ജി​ത്ത്, സൂ​ര​ജ്.​അ​ർ.​ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.