ക​ല്ലൂ​ര്‍​ക്കാ​വ് വി​ഷുവി​ള​ക്ക് ആ​റാ​ട്ട് മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്കം
Tuesday, April 13, 2021 11:25 PM IST
പേ​രാ​മ്പ്ര : ഉ​ത്ത​ര മ​ല​ബാ​റി​ലെ പ്ര​സി​ദ്ധ ക്ഷേ​ത്ര​മാ​യ ക​ല്ലൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ ക​ല്ലൂ​ര്‍​ക്കാ​വ് വി​ഷു​വി​ള​ക്ക് ആ​റാ​ട്ട് മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. തി​ങ്ക​ളാ​ഴ്ച ന​ട്ട​ത്തി​റ​യോ​ടെ ആ​റാ​ട്ട് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ച​ട​ങ്ങു​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി.
കോ​വി​ഡ് മാ​നദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​രം ഇ​ത്ത​വ​ണ​ത്തെ ഉ​ത്സ​വ​ത്തി​ന് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​ച്ചേ​രു​ന്ന കു​ട​വ​ര​വ് എ​ന്ന പ്ര​ധാ​ന ച​ട​ങ്ങ് ഒ​റ്റ കു​ട​വ​ര​വ് മാ​ത്ര​മാ​ക്കി ചു​രു​ക്കി.
വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് 25 കു​ട വ​ര​വു​ക​ള്‍ വ​ന്‍ ഘോ​യാ​ത്ര​യാ​യി എ​ത്താ​റു​ണ്ടാ​യി​രു​ന്ന ഇ​വി​ടെ ഇ​ത്ത​വ​ണ കൂ​ത്താ​ളി​യി​ല്‍ നി​ന്നു​ള്ള ഏ​ക കു​ട​വ​ര​വ് ച​ട​ങ്ങി​ന് മാ​ത്ര​മാ​യി ന​ട​ത്തി.