മ​ല​ബാ​ർ സ്പോ​ർ​ട്സ് അ​ക്കാ​ഡമി സ​മ്മ​ർ കോ​ച്ചി​ംഗ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം
Tuesday, April 13, 2021 11:24 PM IST
തി​രു​വ​മ്പാ​ടി: പു​ല്ലൂ​രാം​പാ​റ മ​ല​ബാ​ർ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി സ​മ്മ​ർ ക്യാ​മ്പ് ആ​രം​ഭി​ച്ചു. തി​രു​വ​മ്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്‌​സി പു​ളി​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ഹ​റൂ​ഫ് മ​ണ​ലോ​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ച​ട​ങ്ങി​ൽ ജി​ല്ലാ അ​ത്‌ലറ്റി​ക് അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യ മെ​ഹ​റൂ​ഫ് മ​ണ​ലോ​ടി​യെ​യും ദേ​ശീ​യ മെ​ഡ​ൽ ജേ​താ​ക്ക​ളെ​യും ആ​ദ​രി​ക്കു​ക​യും ചെ​യ്തു .
മ​ല​ബാ​ർ സ്‌​പോ​ർ​ട് അ​ക്കാ​ഡമി ക​ൺ​വീ​ന​ർ ടി.​ടി. കു​ര്യ​ൻ , ചീ​ഫ് കോ​ച്ച് ടോ​മി ചെ​റി​യാ​ൻ, വാ​ർ​ഡ് അംഗം ഷൈ​നി ബെ​ന്നി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പാ​ൾ ആ​ന്‍റ​ണി, ടി.​എം. ജോ​സ​ഫ്, ബെ​ന്നി ത​റ​പ്പേ​ൽ, കെ.​എം. ജോ​സ​ഫ്, ഹെ​ഡ്മാ​സ്റ്റ​ർ ജോ​ളി ജോ​സ​ഫ്, പി.​കെ. സോ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.