ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ത്താ​ശ ചെ​യ്യു​ന്നെന്ന്
Tuesday, April 13, 2021 11:24 PM IST
ച​ക്കി​ട്ട​പാ​റ: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് ഭ​ര​ണ പ​ക്ഷ​ക്കാ​രു​ടെ ഒ​ത്താ​ശ​യോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ട് നി​ൽ​ക്കു​ന്ന​താ​യി കോ​ൺ​ഗ്ര​സ് ച​ക്കി​ട്ട​പാ​റ മ​ണ്ഡ​ലം ക​മ്മ​റ്റി ആ​രോ​പി​ച്ചു.
മു​തു​കാ​ട് താ​ഴെ അ​ങ്ങാ​ടി ഭാ​ഗ​ത്ത് പെ​രു​വ​ണ്ണാ​മൂ​ഴി - മു​തു​കാ​ട് റോ​ഡി​ന്‍റെ വ​ശ​ത്ത് ച​ട്ട​വും മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ സ്വ​കാ​ര്യ വ്യ​ക്തി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​നെ​തി​രേ നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന​ങ്ങാ​പാ​റ ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.
പ്ര​ധാ​ന പൊ​തു റോ​ഡി​ൽ നി​ന്ന് ഒ​ന്ന​ര മീ​റ്റ​ർ വി​ട്ടു മാ​ത്ര​മേ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്താകൂ എ​ന്ന​താ​ണ് ച​ട്ടം. ഇ​തൊ​ക്കെ കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മീ​പ​ന​മെ​ന്നു കോ​ൺ​ഗ്ര​സ് പ​റ​യു​ന്നു. ഇ​തി​നെ​തി​രേ ഡി​ഡി​പിയ്ക്കും ​ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് മാ​ത്യു അ​റി​യി​ച്ചു.