അ​ധ്യാ​പ​ക നി​യ​മ​നം: സ​ർ​വ​ക​ലാ​ശാ​ല​യു​ടേ​ത് വി​ചി​ത്ര മ​റു​പ​ടി​യെ​ന്ന്
Tuesday, April 13, 2021 1:19 AM IST
തേ​ഞ്ഞി​പ്പ​ലം: അ​ധ്യാ​പ​ക നി​യ​മ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​രാ​വ​കാ​ശ ചോ​ദ്യ​ങ്ങ​ൾ​ക്കു കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കി​യ​ത് ചോ​ദ്യ​ക​ർ​ത്താ​വി​നെ പ​രി​ഹ​സി​ക്കു​ന്ന വി​ചി​ത്ര മ​റു​പ​ടി​യെ​ന്ന് ആ​രോ​പ​ണം. മ​ല​യാ​ളം പ​ഠ​ന വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​ന​ത്തി​നാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ൽ ഓ​രോ ഉ​ദ്യോ​ഗാ​ർ​ഥി​ക്കും ഇ​ന്‍റ​ർ​വ്യൂ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ ന​ൽ​കി​യ മാ​ർ​ക്ക് എ​ത്ര എ​ന്ന ചോ​ദ്യ​ത്തി​നു പ്ര​സ്തു​ത ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി ഇ​ന്‍റ​ർ​വ്യൂ ബോ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ ഐ​ഡ​ന്‍റി​റ്റി വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന​തി​നാ​ലും ആ​യ​ത് അ​വ​രു​ടെ ജീ​വ​നും ശാ​രീ​രി​ക സു​ര​ക്ഷി​ത​ത്വ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന​തി​നാ​ലും വി​വ​രാ​വ​കാ​ശ നി​യ​മം 8 (1) ( ജി) ​പ്ര​കാ​രം വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ല എ​ന്നാ​ണ് സ​ർ​വ​ക​ലാ​ശാ​ല മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
പ​ബ്ലി​ക് പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​കേ​ണ്ട അ​ഭി​മു​ഖ മാ​ർ​ക്കി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കു പോ​ലും ന​ൽ​കു​ന്നി​ല്ലെ​ന്ന​ത് ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് എ​ന്തോ മ​റ​ച്ചു​വ​യ്ക്കാ​നു​ണ്ടെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്നു പ്ര​തി​പ​ക്ഷ സി​ൻ​ഡി​ക്ക​റ്റം​ഗം ഡോ. ​റ​ഷീ​ദ് അ​ഹ​മ്മ​ദ് ആ​രോ​പി​ച്ചു.
അ​ധ്യാ​പ​ക നി​യ​മ​നം ആ​രം​ഭി​ച്ച​തി​നു ശേ​ഷ​മു​ള്ള വി​വ​രാ​വ​കാ​ശ ചോ​ദ്യ​ങ്ങ​ൾ​ക്കെ​ല്ലാം സ​ർ​വ​ക​ലാ​ശാ​ല ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ​വും തെ​റ്റി​ദ്ധാ​ര​ണ​ജ​ന​ക​വു​മാ​യ മ​റു​പ​ടി​യാ​ണ് ന​ൽ​കി​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
സം​വ​ര​ണ റോ​സ്റ്റ​ർ പൂ​ഴ്ത്തി​വ​ച്ചു ന​ട​ത്തി​യ നി​യ​മ​ന​വും സം​വ​ര​ണ ബാ​ക്ക് ലോ​ഗ് അ​ട്ടി​മ​റി​യും നേ​ര​ത്തെ വി​വാ​ദ​മാ​യി​രു​ന്നു. ഐ​ഐ​എ​മ്മി​ൽ നി​യ​മ​നം ല​ഭി​ച്ച ഉ​ദ്യോ​ഗാ​ർ​ഥി​യെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​നം ന​ൽ​കാ​തെ തി​രി​ച്ച​യ​തും വാ​ർ​ത്ത​യാ​യി​രു​ന്നു.