ആ​ശ​ങ്ക ഉ​ത്സ​വ​കാ​ല​ത്ത്; വ്യ​ാപാ​രി​ക​ള്‍​ക്കും തി​രി​ച്ച​ടി
Tuesday, April 13, 2021 1:19 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് ര​ണ്ടാം​ഘ​ട്ട വ്യാ​പ​നം തു​ട​ങ്ങി​യ​തോ​ടെ നെ​ഞ്ചി​ടി​ച്ച് കോ​ഴി​ക്കോ​ട് ജി​ല്ല. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് സം​സ്ഥാ​ന ശ​രാ​ശ​രി​യേ​ക്കാ​ൾ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​താ​ണ് നെ​ഞ്ചി​ടി​പ്പേ​റ്റാ​ൻ കാ​ര​ണം. ഇ​ന്ന​ലെ 1010 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച 1271 പേ​ര്‍​ക്കാ​യി​രു​ന്നു.
ഇ​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച​തും ജി​ല്ല​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. വി​ഷു-​റം​സാ​ന്‍ വി​പ​ണി ഉ​ണ​ര്‍​ന്ന അ​വ​സ​ര​ത്തി​ലെ​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വ്യാ​പാ​രി​ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ഒ​രു പോ​ലെ ഇ​രു​ട്ട​ടി​യാ​യി. റം​സാ​ൻ വി​പ​ണി​യു​ടെ കേ​ര​ള​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​മാ​ണ് കോ​ഴി​ക്കോ​ട്. വി​ഷു​വി​പ​ണി പാ​ര​മ്യ​ത്തി​ലെ​ത്തു​ന്ന ദി​വ​സം​ത​ന്നെ നി​യ​ന്ത്ര​ണം വ​ന്ന​ത് വി​ഷു​ക്ക​ച്ച​വ​ട​ത്തേ​യും സാ​ര​മാ​യി ബാ​ധി​ച്ചു.
സം​സ്ഥാ​ന​ത്തു​ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ജി​ല്ല​യാ​യി കോ​ഴി​ക്കോ​ട് മാ​റി​യ​തോ​ടെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ജി​ല്ല​യി​ല്‍ ന​ട​പ്പി​ലാ​ക്കി തു​ട​ങ്ങി​യ​ത്. വി​വാ​ഹ​ത്തി​നും മ​റ്റും ക​ര്‍​ശ​ന​നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​തു​വ​രെ വ​ലി​യ ആ​ഘോ​ഷം മു​ന്നി​ല്‍ ക​ണ്ടി​രു​ന്ന​വ​ര്‍ ഇ​പ്പോ​ള്‍ വി​ഷ​മ​ത്തി​ലാ​യി. വി​വാ​ഹ​ക്ഷ​ണ​ക്ക​ത്തു​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​ടി​ച്ച് വി​ത​ര​ണം ചെ​യ്ത​വ​രാ​ണ് പ​ല​രും. അ​താ​ക​ട്ടെ ഇ​പ്പോ​ള്‍ അ​നു​വ​ദി​ച്ച ആ​ളു​ക​ളു​ടെ എ​ണ്ണ​ത്തേ​ക്കാ​ള്‍ ഇ​ര​ട്ടി​യോ​ളം വ​രും താ​നും. വി​ഷു-​റം​സാ​ന്‍ കാ​ല​ത്ത് ക​ട​ക​ളും ഹോ​ട്ട​ലു​ക​ളും ഒ​മ്പ​തു​വ​രെ മാ​ത്രം പ്ര​വ​ര്‍​ത്തി​ക്കു​ക എ​ന്ന​ത് എ​ങ്ങി​നെ പ്രാ​യോ​ഗി​ക​മാ​കു​മെ​ന്ന ചോ​ദ്യ​വും ബാ​ക്കി​യാ​കു​ന്നു​ണ്ട്. അ​തേ​സ​മ​യം വ്യാ​പാ​ര​സി​രാ​കേ​ന്ദ്ര​മാ​യ മി​ഠാ​യി​ത്തെ​രു​വി​ല്‍ ഇ​ന്ന​ലെ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി ഇ​തു​ത​ന്നെ​യാ​ണ് സ്ഥി​തി.
എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പ​ല​രും. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച​ത് റം​സാ​ന്‍ കാ​ല​ത്ത് വി​ശ്വാ​സി​ക​ള്‍​ക്കും വ​ലി​യ പ്ര​യാ​സ​മാ​യി. പ​ഴ​യ​കാ​ല അ​വ​സ്ഥ​യി​ലേ​ക്ക് തി​രി​ച്ചു​പോ​കു​മ്പോ​ഴു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ ഒ​രി​ക്ക​ല്‍ കൂ​ടി തി​രി​ച്ച​റി​യു​ക​യാ​ണ് ജ​നം.​സ​മ്പ​ര്‍​ക്കം വ​ഴി 993 പേ​ര്‍​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം ബാ​ധി​ച്ച​ത്.
പു​തു​താ​യി രോ​ഗം ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണ​ത്തേ​ക്കാ​ള്‍ ഇ​ര​ട്ടി​യാ​ണ്. പു​തു​താ​യി വ​ന്ന 2199 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 24059 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തു​വ​രെ 360298 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടു​കൂ​ടി പു​തു​താ​യി വ​ന്ന 93 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 677 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ന​ഗ​രപ​രി​ധി​യി​ല്‍ 507 പേ​ര്‍​ക്ക് ഇ​ന്ന​ലെ രോ​ഗം ബാ​ധി​ച്ചു.