കൊ​ല​പാ​തക രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്ക​ണം: ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ
Monday, April 12, 2021 12:52 AM IST
കു​റ്റ്യാ​ടി: മൃ​ഗീ​യ​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വ​ർ​ക്ക്‌ രാ​ഷ്ട്രീ​യ​ക്കാ​രാ​വാ​ൻ ക​ഴി​യി​ല്ലെ​ന്നും മ​നു​ഷ്യ​രെ കൊ​ന്നു​ത​ള്ളാ​ൻ ഏ​ത് രാ​ഷ്ട്രീ​യ​മാ​ണ് പ​ഠി​പ്പി​ക്കു​ന്ന​തെ​ന്നും ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ. കേ​ര​ള​ത്തി​ന് ഇ​പ്പോ​ൾ ഏ​റ്റ​വും ആ​വ​ശ്യ​മാ​യ​കാ​ര്യം കെ​ല​പാ​ത​ക രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്ക​ലാ​ണ്.
പാ​നൂ​ർ കൊ​ല​പാ​ത​ക​ത്തി​ൽ കേ​ര​ളീ​യ പൊ​തു സ​മൂ​ഹ​ത്തി​നു​ണ്ടാ​യ അ​പ​മാ​ന​വും ദു​ഖ​വും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ൾ മ​ന​സി​ലാ​ക്ക​ണം. വേ​ളം പ​ര​പ്പി​ൽ മു​ക്കി​ൽ പു​തു​താ​യി നി​ർ​മി​ച്ച ഇ​സ്ലാ​ഹി സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കെ​ജെ​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഹ​നീ​ഫ് കാ​യ​ക്കൊ​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നൗ​ഷാ​ദ് ക​രു​വ​ണ്ണൂ​ർ, കാ​സിം ആ​വ​ള, സ​ഈ​ദ് ത​ളി​യി​ൽ, ഇ.​കെ. കാ​സിം, കെ.​സി. ബാ​ബു, കെ.​പി. അ​ഹ​മ​ദ്, മു​ഹ​മ്മ​ദ് വേ​ളം, പി.​കെ. അ​ബ്ദു​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.