കു​റ്റ്യാ​ടി പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ അ​ധി​ക്ഷേ​പി​ച്ച​യാ​ളെ അ​റ​സ്റ്റ് ചെ​യ്യ​ണം: യൂ​ത്ത് കോ​ൺ​ഗ്ര​സ്
Saturday, April 10, 2021 12:53 AM IST
കു​റ്റ്യാ​ടി: കു​റ്റ്യാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ എ.​ടി. ഗീ​ത​യെ അ​ധി​ക്ഷേ​പി​ക്കു​ക​യും ക​യ്യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത​യാ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും നാ​ളി​തു​വ​രെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കു​റ്റ്യാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.
സി​പി​എം ഇ​ട​പെ​ട​ല്‍ മൂ​ലം നി​സാ​ര വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് പ്ര​തി​യെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​കു​ന്ന​തെ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ച് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​മ​ര​ത്തി​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം കൊ​ടു​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ സി​ദ്ധാ​ര്‍​ഥ് ന​രി​ക്കൂ​ട്ടും​ച്ചാ​ല്‍, ഇ.​എം. അ​സ്ഹ​ര്‍, കെ.​കെ. ജി​തി​ന്‍, അ​നൂ​ജ്, വി.​വി. നി​യാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.