കാ​ട്ടു​മൃ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ജൈ​വ മ​രു​ന്നു​മാ​യി രാ​ജ​ഗി​രി​യി​ലെ ക​ർ​ഷ​ക​ർ
Saturday, April 10, 2021 12:53 AM IST
സ്വന്തം ലേഖകൻ

രാ​ജ​ഗി​രി: വ​ന്യ​മൃ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ പു​ത്ത​ൻ പ​രീ​ക്ഷ​ണ​ങ്ങ​ളും ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും ന​ട​ത്തി മു​ന്നേ​റു​ക​യാ​ണ് രാ​ജ​ഗി​രി ന​വ​ജീ​വ​ൻ ക​ർ​ഷ​ക​സം​ഘം. വ​ന്യ​മൃ​ഗ ശ​ല്യം ത​ട​യാ​ൻ വ​നം​വ​കു​പ്പും മ​റ്റു സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മൊ​ക്കെ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ർ​ഷ​ക​രു​ടെ ര​ക്ഷ ക​ർ​ഷ​ക​രു​ടെ കൈ​ക​ളി​ൽ​ത​ന്നെ​യെ​ന്ന തി​രി​ച്ച​റി​വി​ൽ പു​ത്ത​ൻ പ​രീ​ക്ഷ​ണ​വു​മാ​യി ഈ ​ക​ർ​ഷ​ക​ർ മു​ന്നേ​റു​ന്ന​ത്.

കു​ര്യാ​ച്ച​ൻ തെ​രു​വ​ൻ​കു​ന്നേ​ൽ എ​ന്ന ജൈ​വ ക​ർ​ഷ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​ട്ടു​മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള പ്ര​തി​രോ​ധ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. കു​ര​ങ്ങു​ശ​ല്യം രൂ​ക്ഷ​മാ​യ​പ്പോ​ൾ കു​ര​ങ്ങി​നെ ത​ട​യാ​ൻ ക​ണ്ടു​പി​ടി​ച്ച ജൈ​വ മ​രു​ന്ന് വി​ജ​യ​ക​ര​മാ​യ​തോ​ടെ​യാ​ണ് ഇ​വ​ർ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങു​ന്ന ആ​ന​ക​ളെ തു​ര​ത്താ​ൻ മാ​ർ​ഗം ആ​ലോ​ചി​ച്ച​ത്. ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഇ​വ​ർ ഇ​തി​ന്‍റെ ച​ർ​ച്ച​ക​ളും ആ​ലോ​ച​ന​ക​ളും പ​ഠ​ന​ങ്ങ​ളും തു​ട​ങ്ങി​യി​ട്ട്. ഇ​തി​ന്‍റെ നി​ർ​മാ​ണം ന​വ​ജീ​വ​ൻ ക​ർ​ഷ​ക​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ​ഗി​രി​യി​ലെ തോ​മ​സ് വ​ട​ക്ക​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ന​ട​ന്നു. ആ​ന​ക​ളെ​ത്തി കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ കൃ​ഷി​ക​ൾ​ക്ക് സ്‌​പ്രേ ചെ​യ്തു കൊ​ടു​ക്കു​ന്ന ജൈ​വ മ​രു​ന്നാ​ണ് നി​ർ​മി​ച്ച​ത്. ഇ​തു ത​ളി​ച്ച സ്ഥ​ല​ങ്ങ​ളി​ലെ ചെ​ടി​ക​ളോ പു​ല്ലോ ഒ​ന്നും ആ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള മൃ​ഗ​ങ്ങ​ൾ തി​ന്നി​ല്ല എ​ന്ന​താ​ണ് ഈ ​മ​രു​ന്നി​ന്‍റെ പ്ര​ത്യേ​ക​ത.

ചാ​ണ​കം, ആ​ന​യു​ടെ വി​സ​ർ​ജ്യം, ആ​ട്ടി​ൻ കാ​ഷ്‌​ഠം, ഗോ​മൂ​ത്രം, ആ​ട്ടി​ൻ മൂ​ത്രം, അ​റ​വ് ചെ​യ്‌​ത മൃ​ഗ​ങ്ങ​ളു​ടെ അ​വ​ശി​ഷ്ടം, വെ​ല്ലം, കാ​ട്ട് പു​ക​യി​ല, പേ​ര് വെ​ളി​പ്പെ​ടു​ത്താ​ത്ത കു​റ​ച്ച് പ​ച്ചി​ല​ക​ൾ, മ​റ്റു​ചി​ല പ​ച്ച​മ​രു​ന്ന് കൂ​ട്ടു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ന​ക​ളെ തു​ര​ത്തു​ന്ന​തി​നു​ള്ള ജൈ​വ മ​രു​ന്ന് നി​ർ​മി​ക്കു​ന്ന​ത്. ആ​യി​രം ലി​റ്റ​ർ കൊ​ള്ളു​ന്ന ജാ​റി​ൽ മു​ക്കാ​ൽ ഭാ​ഗ​ത്തോ​ളം ഈ ​കൂ​ട്ടു​ക​ളും വെ​ള്ള​വും നി​റ​യ്ക്കും.

21 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​ത് അ​രി​ച്ചെ​ടു​ത്ത് ഇ​തി​ൽ അ​ഞ്ചി​ര​ട്ടി വെ​ള്ളം ചേ​ർ​ത്ത് കൃ​ഷി​യി​ട​ങ്ങ​ളി​ൽ സ്‌​പ്രേ ചെ​യ്യും. സ​സ്യ​ഭു​ക്കാ​യ ഒ​രു മൃ​ഗ​വും ഇ​തു സ്‌​പ്രേ ചെ​യ്‌​ത ചെ​ടി​ക​ളോ പു​ല്ലു​ക​ളോ തി​ന്നി​ല്ല. ഇ​തി​ന്‍റെ ഗ​ന്ധ​മ​ടി​ച്ചാ​ൽ ത​ന്നെ ആ​ന​ക​ൾ വ​രി​ല്ല. മ​നു​ഷ്യ​നെ​ക്കാ​ൾ 120 ഇ​ര​ട്ടി ഘ്രാ​ണ​ശ​ക്‌​തി​യു​ണ്ട് ആ​ന​യ്‌​ക്ക്.

മ​നു​ഷ്യ​ർ​ക്ക് അ​തി​നാ​ൽ​ത്ത​ന്നെ ഇ​തു പ്ര​ശ്‌​ന​വു​മ​ല്ല. ഇ​തി​നു​ശേ​ഷം കാ​ട്ടു​പ​ന്നി​ക​ൾ​ക്കെ​തി​രേ​യു​ള്ള ജൈ​വ മ​രു​ന്ന് നി​ർ​മി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണി​വ​ർ.

ജൈ​വ മ​രു​ന്ന് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കു​ര്യാ​ച്ച​ൻ തെ​രു​വ​ൻ​കു​ന്നേ​ൽ, ജോ​യി​സ് പൂ​ക്ക​ളം, ജോ​ബി​ഷ് വ​ട​ക്ക​ൻ, വി​ൻ​സെ​ന്‍റ് കാ​ര​ക്കു​ന്നേ​ൽ, ബി​നു നെ​ല്ലി​ക്കു​ന്നേ​ൽ, ഷാ​ജ​ൻ അ​റ​ക്ക​ൽ, തോ​മ​സ് വ​ട​ക്ക​ൻ, ബെ​ന്നി കു​റ്റ്യാ​ത്ത്, ടോ​മി കാ​വാ​ലം, സ​ണ്ണി കാ​യ​മ്മാ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ചെ​റു​പു​ഴ​കൃ​ഷി ഓ​ഫീ​സ​ർ എ. ​ര​ജീ​ന സ​ന്നി​ഹി​ത​യായി​രു​ന്നു.