ഇ​രി​ങ്ങ​ണ്ണൂ​രി​ൽ യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റി​ന്‍റെ ക​ട തീവ​ച്ച് ന​ശി​പ്പി​ച്ചു
Friday, April 9, 2021 1:22 AM IST
നാ​ദാ​പു​രം: ഇ​രി​ങ്ങ​ണ്ണൂ​രി​ൽ മു​സ്ലിം ലീ​ഗ് നേ​താ​വും യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റു​മാ​യ അ​ബൂ​ബ​ക്ക​റി​ന്‍റെ ക​ട തീ ​വെ​ച്ച് ന​ശി​പ്പി​ച്ചു. ഇ​രി​ങ്ങ​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ മു​ണ്ട​യാ​ട​ൻ പൊ​യി​ൽ ഇ.​കെ. അ​ബൂ​ബ​ക്ക​റി​ന്‍റെ ക​ട​യാ​ണ് വ്യാ​ഴാ​ഴ്ച്ച അ​ർ​ദ്ദ രാ​ത്രി​യോ​ടെ തീ ​വച്ച് ന​ശി​പ്പി​ച്ച​ത്. അ​ബൂ​ബ​ക്ക​ർ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വോ​ട്ടെ​ടു​പ്പ് ദി​വ​സം ഇ​രി​ങ്ങ​ണ്ണൂ​ർ വെ​സ്റ്റ് എ​ൽ​പി സ്കൂ​ൾ (മൂ​രി​പ്പാ​റ) രണ്ട് എ ​ബൂ​ത്തി​ൽ പോ​ളിം​ഗ് ഏ​ജ​ന്‍റാ​യി നി​ന്നി​രു​ന്നു. ഇ​തി​ന്‍റെ വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് മു​സ്ലിം ലീ​ഗ് ആ​രോ​പി​ക്കു​ന്നു.
ഇ​രി​ങ്ങ​ണ്ണൂ​ർ എ​ട​ച്ചേ​രി റോ​ഡി​ൽ എ​ട​ക്കു​ടി പ​ള്ളി​ക്ക് സ​മീ​പ​ത്തെ ഫാ​മി​ലി സൂ​പ്പ​ർ മാ​ർ​ക്ക​റ്റാ​ണ് പെ​ട്രോ​ളൊ മ​റ്റോ ഒ​ഴി​ച്ച് തീ​വെ​ച്ച് ന​ശി​പ്പി​ച്ച​ത്. ക​ട​ക്കു​ള്ളി​ലെ ഫ്രി​ഡ്ജ്, സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, അ​രി, മു​ത​ലാ​യ സാ​ധ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. സ​മീ​പ​വാ​സി​യാ​ണ് ക​ട​യി​ൽ തീ ​ഉ​യ​രു​ന്ന​ത് ക​ട ഉ​ട​മ​യെ അ​റി​യി​ച്ച​തെ​ന്ന് അ​ബൂ​ബ​ക്ക​ർ പ​റ​ഞ്ഞു. എ​ട്ട് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ഉ​ട​മ പ​റ​ഞ്ഞു. ചേ​ല​ക്കാ​ട് നി​ന്ന് അ​ഗ്നി ര​ക്ഷാ സേ​ന എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. നാ​ദാ​പു​രം ഡി​വൈ​എ​സ്പി പി.​എ. ശി​വ​ദാ​സ​ൻ, സി​ഐ എ​ൻ.​കെ. സ​ത്യ​നാ​ഥ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ടെ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് പേ​രാ​ണ് ക​ട​ക്ക് തീ​വ​ച്ച​തെ​ന്ന് അ​ബൂ​ബ​ക്ക​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​യാ​ളു​ടെ പ​രാ​തി​യി​ൽ നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​റ​ൻ​സി​ക്ക് സം​ഘം സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​ക്ര​മ​ത്തി​ന് പി​ന്നി​ൽ സി​പി​എ​മ്മാ​ണെ​ന്ന് മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.