ക​രി​പ്പൂ​രി​ൽ 55 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​ച്ചു
Tuesday, March 9, 2021 12:10 AM IST
കൊ​ണ്ടോ​ട്ടി:​ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 55 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പ്രി​വ​ന്‍റീ​വ് ക​സ്റ്റം​സ് പി​ടി​കൂ​ടി. വ​ട​ക​ര സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഷീ​ദി​ൽ നി​ന്നാ​ണ് 1256 ഗ്രാം ​സ്വ​ർ​ണ മി​ശ്രി​തം പി​ടി​ച്ച​ത്.
ദു​ബാ​യി​ൽ നി​ന്നു​ള​ള ഫ്ളൈ ​ദു​ബാ​യ് വി​മാ​ന​ത്തി​ലാ​ണ് ഇ​യാ​ൾ ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്.
546 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​തം ഗു​ളി​ക രൂ​പ​ത്തി​ലാ​ക്കി ശ​രീ​ര​ത്തി​ലും 710 ഗ്രാം ​ബാ​ഗേ​ജി​ന​ക​ത്ത് ക​ളി​പ്പാ​ട്ട​ങ്ങ​ൾ പാ​ക്ക് ചെ​യ്ത പാ​ക്ക​റ്റി​നു​ള​ളി​ൽ ക​ട്ടി​യു​ള​ള പേ​പ്പ​റി​ന​ക​ത്ത് ഒ​ട്ടി​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു.
വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ക​മീ​ഷ​ണ​ർ കെ.​വി.​രാ​ജ​ന്‍റെ നി​ർ​ദേ​ശ​ത്തി​ൽ സൂ​പ്ര​ണ്ട് കെ.​കെ. പ്ര​വീ​ണ്‍​കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം. ​പ്ര​തീ​ഷ്, ഇ. ​മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ഹെ​ഡ് ഹ​വി​ൽ​ദാ​ർ ഇ.​വി.​മോ​ഹ​ന​ൻ എ​ന്നി​വ​രാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.