ചി​ല സീ​റ്റു​ക​ളി​ൽ ആ​ന്‍റി ക്ലൈ​മാ​ക്സി​നും സാ​ധ്യ​ത
Tuesday, March 9, 2021 12:09 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ഫോ​ട്ടോ ഫി​നി​ഷിം​ഗി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. പ​ല സീ​റ്റു​ക​ളെ​ച്ചൊ​ല്ലി​യും മു​ന്ന​ണി​ക​ൾ ത​ർ​ക്കം ഇ​നി​യും അ​വ​സാ​നി​ച്ചി​ട്ടി​ല്ല. എ​ങ്കി​ലും ഇ​ട​തു​മു​ന്ന​ണി​യി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ കു​റി​ച്ചു​ള്ള ഏ​ക​ദേ​ശ​രൂ​പം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും സി​പി​എം,സി​പി​ഐ പാ​ർ​ട്ടി​ക​ൾ.
ജി​ല്ല​യി​ലെ 13 സീ​റ്റു​ക​ളി​ൽ ആ​റു സീ​റ്റു​ക​ളി​ലാ​ണ് സി​പി​എം മ​ത്സ​രി​ക്കു​ന്ന​ത്. സി​പി​ഐ ഒ​ന്നി​ലും. എ​ൻ​സി​പി-ഒന്ന്, കേ​ര​ള​കോ​ൺ​ഗ്ര​സ്-ഒന്ന്, എ​ൽ​ജെ​ഡി-ഒന്ന്,ഐ​എ​ൻ​എ​ൽ-ഒന്ന്, ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ട​തു സ്വാ​ത​ന്ത്ര​ർ എ​ന്നി​ങ്ങി​നെ​യാ​ണ് ഇ​ട​തു​മു​ന്ന​ണി​യി​ലെ സീ​റ്റു വി​ഭ​ജ​നം.ഇ​വ​രി​ൽ സി​പി​എം,സി​പി​ഐ,ഐ​എ​ൻ​എ​ൽ തു​ട​ങ്ങി​യ ക​ക്ഷി​ക​ൾ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞു. മ​റ്റു ക​ക്ഷി​ക​ൾ ച​ർ​ച്ച തു​ട​രു​ക​യാ​ണ്.
യു​ഡി​എ​ഫി​ൽ കോ​ൺ​ഗ്ര​സ് , മു​സ്ലിം ലീ​ഗ്, കേ​ര​ള​കേ​ൺ​ഗ്ര​സ്-​ജോ​സ​ഫ് വി​ഭാ​ഗം എ​ന്നി​വ​ർ​ക്കാ​ണ് സീ​റ്റു​ക​ൾ. മ​റ്റു ഘ​ട​ക​ക​ക്ഷി​ക​ളാ​യ ആ​ർ​എ​സ്പി, സി​എം​പി എ​ന്നീ​ക​ക്ഷി​ക​ൾ​ക്ക് ജി​ല്ല​യി​ൽ സീ​റ്റി​ല്ല. എ​ന്നാ​ൽ സി​എം​പി​ക്ക് സീ​റ്റു​ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഒ​രു വി​ഭാ​ഗം ശ​ക്ത​മാ​യി രം​ഗ​ത്തു​ണ്ട്. എ​ന്നാ​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം എ​ങ്ങു​മെ​ത്താ​ത്ത അ​വ​സ്ഥ​യാ​ണ് യു​ഡി​എ​ഫി​ൽ. എ​ന്നാ​ൽ ഉ​ട​ൻ സ്ഥാ​നാ​ർ​ഥി ലി​സ്റ്റ് പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.
എ​ൻ​ഡി​എ​യി​ലും സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി വ​രു​ന്നേ​യു​ള്ളൂ. പ്ര​ധാ​ന നേ​താ​ക്ക​ളു​ടെ സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഏ​ക​ദേ​ശ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.
മു​ന്ന​ണി​ക​ളു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​രാ​ൻ മ​ണി​ക്കൂ​രു​ക​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ ജി​ല്ല​യി​ൽ മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി സാ​ധ്യ​ത​ക​ൾ എ​ങ്ങി​നെ​യാ​ണ്, ത​ർ​ക്ക​ങ്ങ​ൾ എ​വി​യെ​യെ​ല്ലാം, സീ​റ്റ് ഉ​റ​പ്പി​ച്ച​വ​രാ​രെ​ല്ലാം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് ഇ​വി​ടെ പ​രി​ശേ​ധി​ക്കു​ന്ന​ത്.
തി​രു​വ​ന്പാ​ടി
ജി​ല്ല​യി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്ന്. ഇ​ട​തു മു​ന്ന​ണി​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യ ഇ​വി​ടെ സി​പി​എ​മ്മി​ലെ കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ന്‍റോ ജോ​സ​ഫി​നെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. യു​ഡി​എ​ഫി​ൽ സീ​റ്റ് ലീ​ഗി​നു​ള്ള​താ​ണ്. എ​ങ്കി​ലും വ​ച്ചു​മാ​റ്റ​മ​ട​ക്കം പ​ല​തും പ​രി​ഗ​ണി​ക്കു​ന്നു. കോ​ൺ​ഗ്ര​സും സി​എം​പി​യു​മെ​ല്ലാം സീ​റ്റി​നു​വേ​ണ്ടി രം​ഗ​ത്തു​ണ്ട്. ഇ​ട​തു പ​ക്ഷ​ത്തും ചെ​റി​യൊ​രു ആ​ശ​ങ്ക​യു​ണ്ട്. കു​റ്റ്യാ​ടി സീ​റ്റാ​ണ് ജി​ല്ല​യി​ൽ കേ​ര​ള കേ​ൺ​ഗ്ര​സ്-​എ​മ്മി​നു ന​ൽ​കി​യ​തെ​ങ്കി​ലും അ​വി​ടെ ത​ർ​ക്കം കാ​ര​ണം തി​രു​വ​ന്പാ​ടി കേ​ര​ള​കേ​ൺ​ഗ്ര​സി​നു ന​ൽ​കി കു​റ്റ്യാ​ടി സി​പി​എം ഏ​റ്റെ​ടു​ക്കാ​നും സാ​ധ്യ​ത. നാ​ളെ​യോ​ടു​കൂ​ടെ അ​ന്തി​മ ചി​ത്രം തെ​ളി​യും.
കു​റ്റ്യാ​ടി
സി​റ്റിം​ഗ് എം​എ​ൽ​എ യു​ഡി​എ​ഫി​ൽ ലീ​ഗി​ലെ പാ​റ​യ്ക്ക​ൽ അ​ബ്ദു​ള്ള സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നു​റ​പ്പ്. ഇ​ട​തു​മു​ന്ന​ണി​യി​ൽ പ​ക്ഷെ ത​ർ​ക്കം രൂ​ക്ഷ​മാ​ണ്. സീ​റ്റ് കേ​ര​ള കേ​ൺ​ഗ്ര​സി​നു ന​ൽ​കി​യ​താ​ണ് ഇ​ട​തു​മു​ന്ന​ണി. എ​ന്നാ​ൽ ഈ ​തീ​രു​മാ​നം ആ​ത്മ​ഹ​ത്യാ​പ​ര​മാ​ണെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​ട​തു​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ. സീ​റ്റ് സി​പി​എം ഏ​റ്റെ​ടു​ത്ത് മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി.​കു​ഞ്ഞ​മ്മ​ദ് കു​ട്ടി​യെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നാ​വ​സ്യ​പ്പെ​ട്ട് മ​ണ്ഡ​ല​ത്തി​ൽ പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. ത​ർ​ക്കം രൂ​ക്ഷ​മാ​യാ​ൽ മ​ണ്ഡ​ലം സി​പി​എം ഏ​റ്റെ​ടു​ത്ത് കേ​ര​ള​കേ​ണ്ഡ​ഗ്ര​സി​നു തി​രു​വ​ന്പാ​ടി ന​ൽ​കാ​നു​മി​ട​യു​ണ്ട്.
പേ​രാ​ന്പ്ര
ഇ​ട​തു​മു​ന്ന​ണി​യി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ​ത​ന്നെ തു​ട​ർ​ന്നും ​മ​ത്സ​രി​ക്കും. യു​ഡി​എ​ഫി​ൽ മു​സ്ലിം ലീ​ഗി​നാ​യി​രു​ക്കും സീ​റ്റ് എ​ന്നാ​ണ് അ​വ​സാ​ന​വ​ട്ട സൂ​ച​ന. സ​ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച് തൂ​രു​മാ​ന​മാ​യി​ട്ടി​ല്ല. കേ​ര​ള​കേ​ൺ​ഗ്ര​സ്-​ജോ​സ​ഫ് വി​ഭാ​ഗ​വും സീ​റ്റി​നാ​യി അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കു​ന്നു​ണ്ട്.
വ​ട​ക​ര
ഇ​ട​തു​മു​ന്ന​ണി​യി​ലു​ള്ള ര​ണ്ട് സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി ​ക​ൾ -എ​ൽ​ജെ​ഡി​യും ജ​ന​താ​ദ​ൾ-​എ​സും-​ഒ​രേ​പോ​ലെ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച സീ​റ്റാ​യി​രു​ന്നു വ​ട​ക​ര. ജ​ന​താ​ദ​ൾ-​എ​സി​ന്‍റെ സീ​റ്റാ​യി​രു​ന്ന വ​ട​ക​ര അ​വ​രെ അ​വ​ഗ​ണി​ച്ച് എ​ൽ​ജെ​ഡി​ക്ക് ന​ൽ​കാ​നാ​ണ് ഇ​ട​തു​മു​ന്ന​ണി​യു​ടെ തീ​രു​മാ​നം. ത​ർ​ക്കം തീ​ർ​ന്നി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ സ്ഥാ​നാ​ർ​ഥി​യു​മാ​യി​ട്ടി​ല്ല. യു​ഡി​എ​ഫി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​വേ​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം വാ​ദി​ക്കു​ന്പോ​ൾ ആ​ർ​എം​പി​യു​ടെ ര​മ​യെ മ​ത്സ​രി​പ്പി​ച്ച് കേ​ൺ​ഗ്ര​സ് പി​ന്തു​ണ​യ്ക്ക​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം വാ​ദി​ക്കു​ന്നു.
നാ​ദാ​പു​രം
ഇ​ട​തു​മു​ന്ന​ണി സി​റ്റിം​ഗ് എം​എ​ൽ​എ സി​പി​ഐ​യി​ലെ ഇ.​കെ.​വി​ജ​യ​ൻ​ത​ന്നെ​യാ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി​യാ​ക്കു​ക. സി​പി​ഐ​യു​ടെ ജി​ല്ല​യി​ലെ ഏ​ക സീ​റ്റാ​ണ് നാ​ദാ​പു​രം. യു​ഡി​എ​ഫി​ൽ പ​ല​പേ​രു​ക​ളു​മു​യ​രു​ന്നു​ണ്ടെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.
കൊ​യി​ലാ​ണ്ടി
ഇ​ട​തു​മു​ന്ന​ണി സി​റ്റിം​ഗ് എം​എ​ൽ​എ​യെ മാ​റ്റി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ന​ത്തി​ൽ ജ​മീ​ല​യെ പ​രി​ഗ​ണി​ക്കു​ന്നു. യു​ഡി​എ​ഫി​ൽ എ​ൻ.​സു​ബ്ര​മ​ണ്യ​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ മ​റ്റു പ​ല​രും സീ​റ്റി​നാ​യി രം​ഗ​ത്തു​ണ്ട്.
കോ​ഴി​ക്കോ​ട് നോ​ർ​ത്ത്
വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഇ​ട​തു​മു​ന്ന​ണി മു​ൻ മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​നെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. യു​ഡി​എ​ഫി​ൽ അ​ഭി​ജി​ത്ത്,വി​ദ്യാ ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രു​ടെ പേ​രു​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ബി​ജെ​പി എ ​ക്ലാ​സ് മ​ണ്ഡ​ല​മാ​യി പ​രി​ഗ​ണി​ക്കു​ന്ന ഇ​വി​ടെ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി.​ര​മേ​ശാ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി​യെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.
കോ​ഴി​ക്കോ​ട് സൗ​ത്ത്
മു​സ്ലിം ലീ​ഗി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യ സൗ​ത്തി​ൽ പ​ക്ഷെ എം.​കെ.​മു​നീ​ർ എം​എ​ൽ​എ​യ്ക്ക് തു​ട​ർ​ന്നും മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ല. പ​ക​രം കൊ​ടു​വ​ള്ളി വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ദ്ദേ​ഹം. ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന്‍റെ പേ​രും ഉ​യ​രു​ന്നു​ണ്ട്. ഇ​ട​തു​മു​ന്ന​ണി​യി​ൽ ഐ​എ​ൻ​എ​ല്ലി​നാ​ണ് സീ​റ്റ്. അ​ഹ​മ്മ​ദ് ദേ​വ​ർ കോ​വി​ലാ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി.
ബേ​പ്പൂ​ർ
ഡി​വൈ​എ​ഫ്ഐ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ് റി​യാ​സാ​ണ് ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി. യു​ഡി​എ​ഫ് മു​സ്ലിം ലീ​ഗി​നു കൈ​മാ​റി​യ സീ​റ്റി​ൽ ആ​ര് മ​ത്സ​രി​ക്കു​മെ​ന്ന് തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ച​ർ​ച്ച ന​ട​ന്നു​വ​രി​ക​യാ​ണ്.
ബാ​ലു​ശേ​രി
പ​ട്ടി​ക​ജാ​തി സം​വ​ര​ണ​മാ​യ ബാ​ലു​ശേ​രി​യി​ൽ യു​ഡി​എ​ഫ് ന​ട​ൻ ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ വി​വാ​ദ​വും ഉ​യ​ർ​ന്നു. കോ​ൺ​ഗ്ര​സ് മാ​റ്റ​മൊ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും എ​തി​ർ​പ്പ് രൂ​ക്ഷ​മാ​ണ്.
എ​ൽ​ഡി​എ​ഫ് വി​ദ്യാ​ർ​ഥി നേ​താ​വാ​യ കെ.​എം.​സ​ച്ചി​ൻ​ദേ​വി​ന്‍റ​എ പേ​ര് ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​ണ് സ​ച്ചി​ൻ​ദേ​വ്.
എ​ല​ത്തൂ​ർ
ഇ​ട​തു​മു​ന്ന​ണി എ​ൻ​സി​പി​ക്ക് ന​ൽ​കി​യ സീ​റ്റാ​ണ്. എ​ൻ​സി​പി​യി​ലെ മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍റെ സി​റ്റിം​ഗ് സീ​റ്റ്.
എ​ന്നാ​ൽ ഇ​ക്കു​റി ശ​ശീ​ന്ദ്ര​നു സീ​റ്റ് ന​ൽ​ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൻ​സി​പി​യി​ൽ ക​ലാ​പ​മാ​ണ്. എ​ൻ​സി​പി സ്ഥാ​നാ​ർ​ഥി​യെ മാ​റ്റി പ്ര​ഖ്യാ​പി​ക്കു​മോ അ​തോ സി​പി​എം ഏ​റ്റെ​ടു​ക്കു​മോ എ​ന്നൊ​ക്കെ​യാ​ണ് അ​റി​യാ​നു​ള്ള​ത്.
യു​ഡി​എ​ഫ് മാ​ണി​സി​കാ​പ്പ​ന്‍റെ പു​തി​യ പാ​ർ​ട്ടി എ​ൻ​സി​കെ​ക്ക് സീ​റ്റ് ന​ൽ​കു​മെ​ന്നാ​യി​രു​ന്നു ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ അ​തു സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫി​ലും ത​ർ​ക്ക​മു​ണ്ട്. ര​ണ്ടു ദി​വ​സ​ത്തി​ന​കം ഇ​രു​മു​ന്ന​ണി​ക​ളും അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.
കു​ന്ന​മം​ഗ​ലം
ഇ​ട​തു സ്വ​ത​ന്ത്ര​ൻ പി.​ടി.​എ.​റ​ഹീ​മി​ന്‍റെ സി​റ്റിം​ഗ് സീ​റ്റ്. യു​ഡി​എ​ഫ് ഇ​ക്കു​റി മു​സ്ലിം​ലീ​ഗി​നു അ​ധി​ക​മാ​യി ന​ൽ​കി​യ സീ​റ്റു​മാ​ണ് കു​ന്ന​മം​ഗ​ലം. ഇ​ട​തു​മു​ന്ന​ണി​ക്കാ​യി പി.​ടി.​എ.​റ​ഹീം തു​ട​ർ​ന്നും മ​ത്സ​രി​ക്കാ​നാ​ണ് സാ​ധ്യ​ത.
ലീ​ഗി​ന്‍റെ സ്ഥാ​നാ​ർ​ഥി​യെ​കു​റി​ച്ച് ധാ​ര​ണ​യാ​യി​ട്ടി​ല്ല. ബി​ജെ​പി​യു​ടെ എ ​ക്ലാ​സ് മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നു​മാ​ണ് ഇ​ത്. ഒ​രു മു​തി​ർ​ന്ന നേ​താ​വാ​യി​രി​ക്കും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി.
കൊ​ടു​വ​ള്ളി
ഇ​ട​തു സ്വ​ത​ന്ത്ര​ൻ കാ​രാ​ട്ട് റ​സാ​ഖി​ന്‍റെ സി​റ്റിം​ഗ് സീ​റ്റ്. സീ​റ്റ് കാ​രാ​ട്ട് റ​സാ​ഖി​നു​ത​ന്നെ ന​ൽ​കു​ന്ന​തി​ൽ ഇ​ട​തു​മു​ന്ന​ണി​യി​ൽ അ​ഭി​പ്രാ​യ​വി​ത്യാ​സ​മു​ണ്ടെ​ങ്കി​ലും മാ​റാ​നി​ട​യി​ല്ല. യു​ഡി​എ​ഫി​ൽ മു​സ്ലിം ലീ​ഗി​നാ​ണ് സീ​റ്റ്. പ​ല​പേ​രു​ക​ളും പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്നു​ണ്ട്.
എം.​കെ.​മു​നീ​ർ എം​എ​ൽ​എ​യു​ടെ പേ​രാ​ണ് ഒ​ന്നാ​മ​ത്. തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.