തിരുനാൾ
Tuesday, March 9, 2021 12:09 AM IST
സി​റ്റി സെ​ന്‍റ് ജോ​സ​ഫ്സ് തീ​ർ​ഥാട​ന
ദേ​വാ​ല​യം

കോ​ഴി​ക്കോ​ട്: സി​റ്റി സെ​ന്‍റ് ജോ​സ​ഫ്സ് തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഔ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ജി​ജു പ​ള്ളി​പ്പ​റ​ന്പി​ൽ 10ന് ​വൈ​കീ​ട്ട് 5.30 കൊ​ടി​യേ​റ്റും. എ​ല്ലാ ദി​വ​സ​വും വൈ​കി​ട്ട് 5.30 ദി​വ്യ​ബ​ലി. 14ന് ​വൈ​കീ​ട്ട് വി​കാ​രി ജ​ന​റ​ൽ മോ​ൺ ഡോ. ​ജെ​ൻ​സ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ മു​ക്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
18ന് ​വി​ശു​ദ്ധ സെ​ബാ​സ്ത്യ​ാനോ​സി​ന്‍റെ തി​രു​നാ​ളി​ന് ഫാ. ​ഡോ. അ​ലോ​ഷ്യ​സ് കു​ള​ങ്ങ​ര മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വാ​ഹ​ന വെ​ഞ്ച​രി​പ്പ്, ന​ഗ​രം ചു​റ്റി ദി​വ്യ​കാ​രു​ണ്യ വാ​ഹ​ന പ്ര​ദി​ക്ഷ​ണം എ​ന്നി​വ​യു​ണ്ടാ​കും. 19ന് ​രാ​വി​ലെ​യും വൈ​കി​ട്ടും നേ​ർ​ച്ച പാ​യ്ക്ക​റ്റും പാ​യ​സ​വും ഉ​ണ്ടാ​യി​രി​ക്കും. വൈ​കി​ട്ട് സാ​ഘോ​ഷ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് കോ​ഴി​ക്കോ​ട് രൂ​പ​ത ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 20ന് ​രാ​വി​ലെ 6.45ന്‍റെ കൃ​ത​ജ്ഞ​ത ബ​ലി​യോ​ടെ തി​രു​ന്നാ​ൾ കൊ​ടി​യി​റ​ങ്ങും.

തി​രു​സ്വ​രൂ​പ​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കും

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് രൂ​പ​ത ഒ​രു​ക്കു​ന്ന വു​ശു​ദ്ധ ഔ​സേ​പ്പി​ന്‍റെ തി​രു​സ്വ​രൂ​പ പ്ര​യാ​ണ​ത്തി​നു ഇ​ന്ന് വൈ​കു​ന്നേ​രം 5.15ന് ​വെ​സ്റ്റ്ഹി​ൽ സെ​ന്‍റ് മൈ​ക്കി​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് വ​ച​ന​പ്ര​ഘോ​ഷ​ണ​വും നോ​വേ​ന​യും ന​ട​ക്കും.

കോ​ഷ​ന്‍ ഡെ​പ്പോ​സി​റ്റി​നു
അ​പേ​ക്ഷ ന​ല്‍​ക​ണം

കോ​ഴി​ക്കോ​ട്: ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ നി​ന്ന് 2019-20 വ​ര്‍​ഷം കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​ക്കി​യ കോ​ഷ​ന്‍ ഡെ​പ്പോ​സി​റ്റി​നു അ​ര്‍​ഹ​ത​യു​ള്ള ഡി​ഗ്രി, പി​ജി വി​ദ്യാ​ര്‍​ഥി​ക​ള്‍ 31 ന​കം ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ൽ അ​റി​യി​ച്ചു. അ​ല്ലാ​ത്ത പ​ക്ഷം തു​ക സ​ര്‍​ക്കാ​റി​ലേ​ക്ക് തി​രി​ച്ച​ട​ക്കും.

വൃ​ക്ക​രോ​ഗ നി​ര്‍​ണ​യ ക്യാ​മ്പ് 11ന്

​കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് പ്രസ് ക്ലബ്, ഹെ​ല്‍​പ്പിം​ഗ് ഹാ​ന്‍റ്സ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വൃ​ക്ക​രോ​ഗ നി​ര്‍​ണ​യ ക്യാ​മ്പ് ന​ട​ത്തു​ന്നു. ലോ​ക വൃ​ക്ക​ദി​ന​മാ​യ മാ​ര്‍​ച്ച് 11ന് ​ടൗ​ണ്‍​ഹാ​ളി​ലാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ര്‍ വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. രാ​വി​ലെ ഒ​ന്പ​ത് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ​യാ​ണ് ക്യാ​മ്പ്.
മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും കൂ​ടാ​തെ, പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും പ​ങ്കെ​ടു​ക്കാം. ക്യാ​ന്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ഭ​ക്ഷ​ണം ക​ഴി​ച്ചു​വ​രേ​ണ്ട​താ​ണ്. 25 വ​ര്‍​ഷ​മാ​യി കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹെ​ല്‍​പ്പിം​ഗ് ഹാ​ന്‍റ്സ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ജീ​വകാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ വൃ​ക്ക​രോ​ഗം കൂ​ടി​വ​രി​ക​യാ​ണ്. പ്രാ​രം​ഭ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ തി​രി​ച്ച​റി​ഞ്ഞ് ശ​രി​യാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യാ​ല്‍ രോ​ഗം ഭേ​ദ​മാ​ക്കാം.
കാ​മ്പി​ല്‍ വ​ച്ച് രോ​ഗ​നി​ര്‍​ണ​യം ന​ട​ത്തി​യ​വ​ര്‍​ക്കു​ള്ള തു​ട​ര്‍​ചി​കി​ത്സാ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കു​മെ​ന്ന് പ്ര​സ്‌​ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം. ​ഫി​റോ​സ്ഖാ​നും ഹെ​ല്‍​പിം​ഗ് ഹാ​ന്‍റ്സ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി എം.​കെ. നൗ​ഫ​ലും വ്യ​ക്ത​മാ​ക്കി. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 8547320597, 9447540094 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.