താ​ലൂ​ക്കി​ലെ മു​ഴു​വ​ന്‍ വി​ല്ലേ​ജു​ക​ളും മു​ന്‍​സി​ഫ് പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം
Sunday, March 7, 2021 12:28 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി മു​ന്‍​സി​ഫ് കോ​ട​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന പ​രി​ധി​യി​ല്‍ നി​ന്ന് താ​മ​ര​ശേ​രി താ​ലൂ​ക്കി​ലെ ചി​ല വി​ല്ലേ​ജു​ക​ള്‍ ഒ​ഴി​വാ​ക്കി​യ​ത് ജ​ന​ങ്ങ​ള്‍​ക്ക് കേ​സ് ന​ട​ത്തി​പ്പി​ന് ഏ​റെ ബു​ദ്ധി മു​ട്ടു​ക​ള്‍ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് താ​മ​ര​ശേ​രി താ​ലൂ​ക്കി​ലെ മു​ഴു​വ​ന്‍ വി​ല്ലേ​ജു​ക​ളെ​യും താ​മ​ര​ശേ​രി മു​ന്‍​സി​ഫ് കോ​ട​തി​യു​ടെ പ​രി​ധി​യി​ല്‍ ആ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം.​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് നി​ഷാ​ന്ത് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്റ് വൈ​ലാ​ങ്ക​ര മു​ഹ​മ്മ​ദ് ഹാ​ജി , സി.​ജെ.​ജോ​സ​ഫ്, എ​ന്‍.​ഡി.​ലൂ​ക്ക, വി.​പി.​വേ​ലാ​യു​ധ​ന്‍, ജോ​ജോ വ​ര്‍​ഗീ​സ്, നൗ​ഷാ​ദ് ചെ​മ്പ്ര, പി.​ടി.​സി.​റ​ഷീ​ദ്, വി​നോ​ദ് കി​ഴ​ക്ക​യി​ല്‍, ശ്രീ​നു ടി.​നാ​യ​ര്‍, പി.​കെ.​വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു .