പേ​രാ​മ്പ്ര മാ​ര്‍​ക്ക​റ്റി​ല്‍ സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ള്‍ മ​ത്സ്യ വി​ല്പ​ന ആ​രം​ഭി​ച്ചു
Saturday, March 6, 2021 12:48 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര മാ​ര്‍​ക്ക​റ്റി​ല്‍ സി​ഐ​ടി​യു യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ മ​ത്സ്യ വി​ല്പ​ന ആ​രം​ഭി​ച്ചു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 12 തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​ന്ന​ലെ മാ​ര്‍​ക്ക​റ്റി​ല്‍ മ​ത്സ്യ വി​ല്പ​ന ആ​രം​ഭി​ച്ച​ത്. ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് മാ​ര്‍​ക്ക​റ്റി​ല്‍ മ​ത്സ്യ​വി​ല്പ​ന ന​ട​ത്താ​ന്‍ എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളും മാ​ര്‍​ക്ക​റ്റി​ല്‍ മ​ത്സ്യ​വി​ല്പ​ന ന​ട​ത്തു​ന്ന​വ​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം ന​ട​ന്നി​രു​ന്നു.
പി​ന്നാ​ലെ ജി​ല്ലാ ഭ​ര​ണ​കൂ​ടം മാ​ര്‍​ക്ക​റ്റ് അ​ട​ച്ചി​ടു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് തൊ​ഴി​ലാ​ളി സം​ഘ​ട​ന നേ​താ​ക്ക​ളു​മാ​യി പ​ല ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​ട്ടും പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​യി​രു​ന്നി​ല്ല. സി​ഐ​ടി​യു യൂ​ണി​യ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് അ​നു​കൂ​ല​മാ​യ വി​ധി ഉ​ണ്ടാ​വു​ന്ന​ത്.
ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റ് 20 നാ​ണ് പേ​രാ​മ്പ്ര മ​ത്സ്യ മാ​ര്‍​ക്ക​റ്റി​ല്‍ സം​ഘ​ര്‍​ഷം ഉ​ണ്ടാ​യ​ത്. മാ​ര്‍​ക്ക​റ്റി​ല്‍ മ​ത്സ്യ വി​ല്പ​ന ന​ട​ത്താ​ന്‍ ത​ങ്ങ​ള്‍​ക്കും അ​വ​സ​രം വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സി​ഐ​ടി​യു പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​രെ നി​ല​വി​ല്‍ മാ​ര്‍​ക്ക​റ്റി​ല്‍ ക​ച്ച​വ​ടം ന​ട​ത്തി വ​രു​ന്ന​വ​ര്‍ ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷം ഉ​ട​ലെ​ടു​ത്ത​ത്. അ​ന്നു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഇ​രു വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​വ​ര്‍​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.