എ​ന്‍റെ വി​ദ്യാ​ർ​ഥി​യോ​ടൊ​പ്പം ഭ​വ​ന​ത്തി​ൽ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Tuesday, March 2, 2021 11:55 PM IST
പു​ല്ലൂ​രാം​പാ​റ: പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ എ​ന്‍റെ വി​ദ്യാ​ർ​ഥി​യോ​ടൊ​പ്പം ഭ​വ​ന​ത്തി​ൽ പ​ദ്ധ​തി ആ​രം​ഭി​ച്ചു. ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി വീ​ട്ടി​ൽ ക​ഴി​യു​ന്ന എ​ട്ട്, ഒ​ന്പ​ത്,10 ക്ലാ​സു​ക​ളി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് കു​ട്ടി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും ഒ​ന്നി​ച്ചു കാ​ണു​ക​യും പ​ഠ​ന സാ​ഹ​ച​ര്യ​ങ്ങ​ളും മ​റ്റും വി​ല​യി​രു​ത്തു​ക​യാ​ണ് സ​ന്ദ​ർ​ശ​ന ല​ക്ഷ്യം.
നി​ര​വ​ധി മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് കൗ​ൺ​സ​ലിം​ഗ് ന​ൽ​കി അ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നും ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. പു​ല്ലൂ​രാം​പാ​റ ജോ​യ് റോ​ഡി​ൽ ഷാ​മി​ൽ ക​രീ​മി​ന്‍റെ ഭ​വ​ന​ത്തി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ്കു​ട്ടി നീ​ണ്ടു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ട് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഹെ​ഡ്മാ​സ്റ്റ​ർ ജോ​ളി ഉ​ണ്ണി​യെ​പ്പി​ള​ളി​ൽ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജു ഇ​മ്മാ​നു​വ​ൽ, വി​ജ​യോ​ത്സ​വം ക​ൺ​വീ​ന​ർ ജോ​സ​ഫ് ജോ​ർ​ജ്, സി.​ജെ. ഷി​നോ​ജ്, ജൂ​ബി​ൻ അ​ഗ​സ്റ്റി​ൻ, ക​രീം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.