തെ​രു​വു​നാ​യ്ക്ക​ൾ നൂ​റി​ല​ധി​കം കോ​ഴി​ക​ളെ കൊ​ന്നു
Tuesday, March 2, 2021 11:55 PM IST
ചാ​ത്ത​മം​ഗ​ലം: പ​ഞ്ചാ​യ​ത്തി​ലെ പു​ള്ള​ന്നൂ​ർ ഒ​ന്നാം വാ​ർ​ഡി​ലെ വെ​ളു​ത്തേ​ട​ത്ത് വി​നോ​ദി​ന്‍റെ വീ​ട്ടി​ലെ നൂ​റി​ല​ധി​കം കോ​ഴി​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു. കൂ​ട് പൊ​ളി​ച്ചാ​ണ് നാ​യ്ക്ക​ൾ കോ​ഴി​ക​ളെ മു​ഴു​വ​ൻ​കൊ​ന്നൊ​ടു​ക്കി​യ​ത്.
ഡ്രൈ​വ​റാ​യ വി​നോ​ദ് വീ​ട്ടി​ൽ ഉ​പ​ജീ​വ​ന​ത്തി​നു​വേ​ണ്ടി വ​ള​ർ​ത്തി​യ കോ​ഴി​ക​ളെ​യാ​ണ് തെ​രു​വ് നാ​യ്ക്ക​ൾ ക​ടി​ച്ചു കൊ​ന്ന​ത്. നേ​ര​ത്തെ​യും ഇ​തേ​പോ​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.
റെ​യി​ൻ​ബോ ഇ​ന​ത്തി​ൽ​പ്പെ​ട്ട മൂ​ന്ന​ര മാ​സം പ്രാ​യ​മു​ള്ള കോ​ഴി കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് നാ​യ്ക്ക​ൾ കൊ​ന്ന​ത്. നേ​ര​ത്തെ അ​ഞ്ഞൂ​റി​ല​ധി​കം കോ​ഴി​ക​ളു​ണ്ടാ​യി​രു​ന്നു വി​നോ​ദി​ന്. രോ​ഗം മൂ​ല​വും നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം കൊ​ണ്ടും പ​ല​തും ച​ത്തൊ​ടു​ങ്ങി.
വീ​ട്ടി​ലെ ചെ​റി​യ​കു​ട്ടി​ക​ളെ​പ്പോ​ലും ഭ​യ​പ്പാ​ടൊ​ടെ വ​ള​ർ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണു​ള​ള​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പോ​ലും തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. 25,000 രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.