ക​ർ​ഷ​ക​രെ കു​ടി​യി​റ​ക്കാ​നു​ള്ള വ​നം ​വ​കു​പ്പി​ന്‍റെ നീ​ക്ക​ത്തെ ചെ​റു​ക്കും: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്
Saturday, February 27, 2021 11:12 PM IST
തി​രു​വ​മ്പാ​ടി: വ​നം വ​കു​പ്പ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന തി​രു​വ​മ്പാ​ടി, കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള ക​ർ​ഷ​ക​രു​ടെ കൃ​ഷി​ഭൂ​മി പി​ടി​ച്ചെ​ടു​ത്ത് വ​ന​ഭൂ​മി​യാ​ക്കു​ന്ന​തി​നു​ള്ള ഗൂ​ഡശ്ര​മ​ത്തെ എ​ന്തു വി​ല കൊ​ടു​ത്തും ചെ​റു​ക്കു​മെ​ന്ന് തി​രു​വ​മ്പാ​ടി നി​യോ​ക മ​ണ്ഡ​ലം ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് നേ​തൃ​യോ​ഗം മു​ന്ന​റി​യി​പ്പു ന​ൽ​കി.

നാ​ലു​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കൈ​വ​ശം വച്ച് കൃ​ഷി ചെ​യ്തു​വ​രു​ന്ന​തും ക​ര​മ​ട​യ്ക്കു​ക​യും നി​യ​മാ​നു​സ​ര​ണ​മു​ള്ള ഭൂ​ഉ​ട​മ​സ്ഥ​രേ​ഖ​ക​ൾ മു​ഴു​വ​ൻ ല​ഭി​ച്ച​തു​മാ​യ ഭൂ​മി​ക​ളു​ടെ പ​ട്ട​യം റ​ദ്ദാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് വ​നം വ​കു​പ്പ് ന​ട​ത്തു​ന്ന​ത്. ഈ ​നീ​ക്കം ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ളു​ടെ അ​വ​സാ​ന​ത്തെ ഒ​രു ഉ​ദാ​ഹ​ര​ണ​മാ​ണ്.

പ്ര​തി​സ​ന്ധി നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ പ​ട്ട​യം റ​ദ്ദാ​ക്കാ​ൻ ന​ൽ​കി​യ നോ​ട്ടീ​സ് അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ൻവ​ലി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ വാ​ഴെ​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന നേ​തൃ​യോ​ഗം ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഐ​പ്പ് വ​ട​ക്കേ​ത്ത​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. അ​ബ്ര​ഹാം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി ജ​ന:​സെ​ക്ര​ട്ട​റി​മാ​രാ​യ സി.​ജെ. ആ​ന്‍റ​ണി, ബാ​ബു പൈ​ക്കാ​ട്ടി​ൽ, അ​ന്ന​മ്മ മാ​ത്യു, മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മി​ല്ലി മോ​ഹ​ൻ, എം.​ടി. അ​ഷ​റ​ഫ്, പി.​സി. മാ​ത്യു, ബോ​സ് ജേ​ക്ക​ബ്, ബാ​ബു ക​ള​ത്തൂ​ർ, ജോ​ൺ പൊ​ന്ന​മ്പേ​ൽ, ജോ​സ​ഫ് ജ​ല​ഞ്ഞി​ക്ക​ൽ, കെ.​ടി. മ​ൻ​സൂ​ർ, ജു​ബി​ൻ മ​ണ്ണു​ക്കു​ശു​മ്പി​ൽ പ്ര​സം​ഗി​ച്ചു.