ട്രെയിൻ വഴി സ്ഫോടകവസ്തുക്കൾ! റെയിൽവേ പോലീസിന്‍റെ പ്രത്യേകസംഘം അന്വേഷിക്കും
Saturday, February 27, 2021 11:09 PM IST
കോ​ഴി​ക്കോ​ട് : ത​ല​ശേ​രി​യി​ലേ​ക്ക് ട്രെ​യി​നി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി​യ സം​ഭ​വം റെ​യി​ല്‍​വേ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും.

പാ​ല​ക്കാ​ട് ഡി​വൈ​എ​സ്പി എ.​ഷ​റ​ഫു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ ഇ​ൻ​സ്പെ​ക്ട​ര്‍ പ്ര​താ​പ​ച​ന്ദ്ര​ന്‍, എ​സ്‌​ഐ ബ​ഷീ​ര്‍, ക​ണ്ണൂ​ര്‍ എ​സ്‌​ഐ രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഏ​ഴം​ഗ സം​ഘ​മാ​ണ് രൂ​പീ​ക​രി​ച്ച​ത്. ഡി​വൈ​എ​സ്പി ഇ​ന്ന​ലെ കോ​ഴി​ക്കോ​ട്ടെ​ത്തി വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞി​രു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ എ​ത്തി​ച്ച​തി​ല്‍ ചി​ല ദു​രൂ​ഹ​ത​ക​ളു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

പാ​റ​മ​ട​യി​ലെ കി​ണ​ര്‍ കു​ഴി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​വ എ​ത്തി​ച്ച​തെ​ന്നാ​ണ് പി​ടി​യി​ലാ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ര​മ​ണി അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ മു​മ്പാ​കെ മൊ​ഴി ന​ല്‍​കി​യ​ത്.
അ​തേ​സ​മ​യം സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച നി​ര്‍​ദേ​ശം.

കേ​ന്ദ്ര-​സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യും സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​മു​ള്ള മേ​ഖ​ല​യി​ലു​ള്‍​പ്പെ​ടു​ന്ന സ്ഥ​ല​ത്തേ​ക്കാ​ണ് സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ എ​ത്തി​ച്ച​തെ​ന്ന​ത് ഗൗ​ര​വ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് നോ​ക്കി കാ​ണു​ന്ന​ത്.

ചെ​ന്നൈ​യി​ല്‍ നി​ന്നാ​ണ് ഇ​വ കൊ​ണ്ടു​വ​ന്ന​ത്. സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ വാ​ങ്ങി​യ സ്ഥ​ല​ത്ത് അ​ന്വേ​ഷ​ണ​സം​ഘം നേ​രി​ട്ടെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കും. കൂ​ടാ​തെ യു​വ​തി​യെ കു​റി​ച്ചും മ​റ്റും വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കും. ഇ​തി​നാ​യി ത​മി​ഴ്‌​നാ​ട് ക്യു​ബ്രാ​ഞ്ചി​ന്‍റെ സ​ഹാ​യ​വും തേ​ടും.
ചെ​ന്നൈ - മം​ഗ​ലാ​പു​രം സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്‌​സ്പ്ര​സി​ല്‍ നി​ന്നാ​ണ് റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​ഴ്‌​സി​ന് കീ​ഴി​ലു​ള്ള ക്രൈം​പ്രി​വ​ന്‍​ഷ​ന്‍ ഡി​റ്റ​ക്ഷ​ന്‍ സ്‌​ക്വാ​ഡ് ഇ​ന്ന​ലെ സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി​യ​ത്.

റെ​യി​ല്‍​വേ പാ​ല​ക്കാ​ട് ഡി​വി​ഷ​ന്‍ സെ​ക്യൂ​രി​റ്റി ക​മ്മീ​ഷ​ണ​ര്‍ ജി​തി​ന്‍ ബി ​രാ​ജി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഡി ​വ​ണ്‍ കം​പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ ബാ​ഗി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ല്‍ 117 ജ​ലാ​റ്റി​ന്‍ സ്റ്റി​ക്കു​ക​ള്‍, 350 ഡി​റ്റ​ണേ​റ്റ​ര്‍ എ​ന്നി​വ ക​ണ്ടെ​ത്തി​യ​ത്.