പി​ടി​കി​ട്ടാ​പ്പു​ള്ളിയായ വാഹനമോഷ്ടാവ് പോലീസ് പി​ടി​യി​ല്‍
Saturday, February 27, 2021 11:09 PM IST
എ​ട​ക്ക​ര: പി​ടി​കി​ട്ടാ പു​ള്ളി​യും കു​പ്ര​സി​ദ്ധ വാ​ഹ​ന മോ​ഷ്ടാ​വു​മാ​യ നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി വ​ഴി​ക്ക​ട​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പു​ന​വ​ക്കു​ന്ന് ഹു​ദ മ​ന്‍​സി​ല്‍ സല​ാഹു​ദ്ദീ​ന്‍(55) ആ​ണ് പി​ടി​യി​ലാ​യ​ത്.

പ​തി​മൂ​ന്നു വ​ര്‍​ഷ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ ഷാ​ഹു​ല്‍ ഹ​മീ​ദ് റോ​ഡ് അ​രി​ക​ത്തു വീ​ട്, തോ​ന്ന​ക്ക​ല്‍ എ​ന്ന വ്യാ​ജ വി​ലാ​സ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ക​ര​ക്ക മ​ണ്ഡ​പ​ത്തി​ന് സ​മീ​പം ഒ​ളി​വി​ല്‍ ക​ഴി​യ​വെ ആ​ണ് വ​ഴി​ക്ക​ട​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​ന്‍​ഷ്വറ​ന്‍​സ് ക​മ്പ​നി​ക​ളി​ല്‍ നി​ന്നും ടോ​ട്ട​ല്‍ ലോ​സ് ആ​യ കാ​റു​ക​ള്‍ എ​ടു​ത്ത് അ​തേ ന​മ്പ​റി​ലേ​ക്ക് മോ​ഷ്ടി​ച്ച കാ​റു​ക​ളു​ടെ ന​മ്പ​ര്‍ മാ​റ്റി മാ​ര്‍​ക്ക​റ്റ് വി​ല​യ്ക്ക് വി​ല്‍​പ്പ​ന ന​ട​ത്തു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി. പ​തി​ന​ഞ്ചു വ​ര്‍​ഷം മു​മ്പ് നി​ല​മ്പൂ​രി​ല്‍ പൂ​ക്കോ​ട്ടും പാ​ട​ത്ത് ര​ണ്ടാം വി​വാ​ഹം ക​ഴി​ച്ച് താ​മ​സി​ച്ച് വ​ര​വെ മ​ല​പ്പു​റം കോ​ഴി​ക്കോ​ട് പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി ഇ​രു​പ​തു കാ​റു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ മോ​ഷ്ടി​ച്ച് ക​ട​ത്തി​യി​രു​ന്ന​ത്. കൂ​ട്ടാ​ളി​യാ​യ ബം​ഗ​ളു​രു​വി​ലെ കു​പ്ര​സി​ദ്ധ​നാ​യ വാ​ഹ​ന മോ​ഷ്ടാ​വ് ക​രീം ബാ​യി​യും സം​ഘ​വു​മാ​ണ് വാ​ഹ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ച് സ​ലാ​ഹു​ദ്ദീ​ന് എ​ത്തി​ച്ച് കൊ​ടു​ത്തി​രു​ന്ന​ത്.

മ​ഞ്ചേ​രി തു​റ​ക്ക​ലി​ലെ തൃ​ശൂ​ര്‍ സ്വ​ദേ​ശി​യു​ടെ വ​ര്‍​ക്ക്‌​ഷോ​പ്പി​ലാ​ണ് ത​രം മാ​റ്റ​ല്‍ ജോ​ലി ന​ട​ത്തി​യി​രു​ന്ന​ത്. ക​ണ്ണൂ​രി​ലെ ഒ​രു പോ​ലീ​സ് ഓ​ഫീ​സ​ര്‍ കാ​റ​പ​ക​ട​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട കേ​സി​ലെ മാ​രു​തി 800 കാ​ര്‍ ടോ​ട്ട​ല്‍ ലോ​സി​ല്‍ എ​ടു​ത്ത സ​ലാ​ഹു​ദീ​ന്‍, വ​ഴി​ക്ക​ട​വി​ല്‍ നി​ന്ന് മോ​ഷ്ടി​ച്ച റി​ട്ട​യേ​ഡ് എ​സ്.​ഐ​യു​ടെ മാ​രു​തി 800 കാ​റി​ല്‍ ന​മ്പ​ര്‍ മാ​റ്റി വി​ല്‍​പ്പ​ന ന​ട​ത്തു​ക​യാ​രു​ന്നു.

കൂ​ടാ​തെ താ​മ​ര​ശ്ശേ​രി​യി​ല്‍ സി.​ഐ ആ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ല്‍ നി​ന്നും മോ​ഷ്ടി​ച്ച ടാ​റ്റാ ഇ​ന്‍​ഡി​ക്ക കാ​ര്‍ ന​മ്പ​ര്‍ മാ​റ്റി നി​ല​മ്പൂ​രി​ല്‍ ഉ​പ​യോ​ഗി​ച്ച് വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ള്‍ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് ജ​യി​ലി​ല്‍ നി​ന്ന് ജാ​മ്യ​ത്തി​ലി​റ​ങ്ങി വ്യാ​ജ പാ​സ്‌​പോ​ര്‍​ട്ട് ത​ര​പ്പെ​ടു​ത്തി ഇ​യാ​ള്‍ വി​ദേ​ശ​ത്തേ​ക്ക് ര​ക്ഷ​പെ​ട്ടു. വി​ദേ​ശ​ത്തു നി​ന്നും തി​രി​കെ നാ​ട്ടി​ല്‍ വ​ന്ന​ശേ​ഷം ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു. നി​ല​മ്പൂ​ര്‍ കോ​ട​തി​യി​ല്‍ കേ​സി​ന് ഹാ​ജ​രാ​കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് സ​ലാ​ഹു​ദീ​നെ കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ളി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന​ത്തു​ട​നീ​ള​വും ത​മി​ഴ്‌​നാ​ട്ടി​ലും ഇ​യാ​ളു​ടെ പേ​രി​ല്‍ കേ​സു​ക​ള്‍ നി​ല​വി​ലു​ള​ള​തി​നാ​ല്‍ മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ് സു​ജി​ത് ദാ​സി​ന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം നി​ല​മ്പൂ​ര്‍ ഡി.​വൈ.​എ​സ്. പി ​വി.​വി ബെ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​ഴി​ക്ക​ട​വ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ ​രാ​ജീ​വ് കു​മാ​ര്‍ പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം ക​ര​ക്ക​മ​ണ്ഡ​പ​ത്തി​ല്‍ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​സ്.​ഐ പി ​ജ​യ​കൃ​ഷ്ണ​ന്‍, പി.​ജെ സി​ബി​ച്ച​ന്‍, എ​സ്.​സി.​പി.​ഒ സു​നു നൈ​നാ​ന്‍, ഷെ​രീ​ഫ്, സി.​പി.​ഒ​മാ​രാ​യ റി​യാ​സ് അ​ലി, ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എ​സ് പ്ര​ശാ​ന്ത് കു​മാ​ര്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​യെ നി​ല​മ്പൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.