പൂ​ളാ​ടി​ക്കു​ന്ന് - വെ​ങ്ങ​ളം ബൈ​പ്പാ​സ് ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം
Saturday, February 27, 2021 12:27 AM IST
കോ​ഴി​ക്കോ​ട്: പൂ​ളാ​ടി​ക്കു​ന്ന്- വെ​ങ്ങ​ളം ബൈ​പ്പാ​സി​ല്‍ ബ​സ് സ​ര്‍​വീ​സ് നി​ല​ച്ച​തോ​ടെ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷം. ത​ല​ക്കു​ള​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, 13, 14, 15, 16, 17 വാ​ര്‍​ഡു​ക​ളി​ലെ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ബ​സ് സ​ര്‍​വീ​സി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​മാ​യി ബൈ​പ്പാ​സ് വ​ഴി ബ​സ് സ​ര്‍​വീ​സു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ കോ​ര​പ്പു​ഴ പാ​ലം തു​റ​ന്ന​തോ​ടു കൂ​ടി ബ​സ് സ​ര്‍​വീ​സ് പൂ​ര്‍​ണ​മാ​യും നി​ല​ച്ചു. ഇ​തോ​ടെ ഈ ​ഭാ​ഗ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളും ദു​രി​ത​ത്തി​ലാ​യി.
നി​ല​വി​ല്‍ ബ​സി​ല്‍ ക​യ​റാ​ന്‍ ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ യാ​ത്ര ചെ​യ്യേ​ണ്ട അ​വ​സ്ഥാ​ണു​ള്ള​ത്. സം​സ്ഥാ​ന പാ​ത​യാ​യ അ​ത്തോ​ളി-​പാ​വ​ങ്ങാ​ട് റൂ​ട്ടി​ലു​ള്ള ബ​സു​ക​ളെ​യാ​ണ് ഇ​വ​ര്‍ ഇ​പ്പോ​ള്‍ ആ​ശ്ര​യി​ക്കു​ന്ന​ത്. ഈ ​ബ​സു​ക​ള്‍ ക​യ​റ​ണ​മെ​ങ്കി​ല്‍ ക​ച്ചേ​രി​യി​ലോ പു​റ​ക്കാ​ട്ടി​രി​യി​ലോ പൂ​ളാ​ടി​ക്കു​ന്നോ എ​ത്ത​ണം. ജോ​ലി​ക്കും മ​റ്റും രാ​വി​ലെ പു​റ​പ്പെ​ടു​ന്ന​വ​ര്‍ അ​ര​മ​ണി​ക്കൂ​റോ​ളം ന​ട​ന്നാ​ണ് ഇ​പ്പോ​ള്‍ ബ​സ് സ​ര്‍​വീ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്.
ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​ന വേ​ള​യി​ല്‍ ഇ​തു​വ​ഴി കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് വൈ​കു​ന്നേ​രം പ​തി​വാ​യി സ​ര്‍​വീ​സും അ​നു​വ​ദി​ച്ചു. എ​ന്നാ​ല്‍ കോ​ര​പ്പു​ഴ പാ​ലം നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​സു​ക​ള്‍ ഇ​തു​വ​ഴി തി​രി​ച്ചു വി​ട്ട​തോ​ടെ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് പ​തി​യെ നി​ര്‍​ത്ത​ലാ​ക്കി. ഇ​പ്പോ​ള്‍ പു​തി​യ സ​ര്‍​വീ​സ് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്.