പോ​ലീ​സു​കാ​രു​ടെ​ ര​ഹ​സ്യ​ യോ​ഗം: ക​ർ​ശ​ന​ന​ട​പ​ടി​ വേ​ണമെന്ന് സി​പി​എം
Friday, February 26, 2021 12:09 AM IST
കോ​ഴി​ക്കോ​ട്: പി​ണ​റാ​യി സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കു​ക എ​ന്ന അ​ജ​ൻ​ഡ​യു​മാ​യി ര​ഹ​സ്യ​യോ​ഗം ചേ​ർ​ന്ന പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്‌ സി​പി​എം ജി​ല്ലാ​സെ​ക്ര​ട്ടേ​റി​യ​റ്റ്‌ ആ​വ​ശ്യ​പ്പെ​ട്ടു. എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ള​ട​ക്കം പ​ങ്കെ​ടു​ത്താ​യി​രു​ന്നു യോ​ഗം. കോ​ൺ​ഗ്ര​സ്‌ നേ​തൃ​ത്വ​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ലാ​ണ്‌ ഒ​രു​വി​ഭാ​ഗം പോ​ലീ​സു​കാ​ർ രാ​ഷ്‌​ട്രീ​യ അ​ജ​ൻ​ഡ​യു​മാ​യി യോ​ഗം​ചേ​ർ​ന്ന​ത്‌. ഇ​തി​ൽ വ​ലി​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്‌. കോ​ഴി​ക്കോ​ട്‌ അ​ള​കാ​പു​രി ഹോ​ട്ട​ലി​ൽ ന​ട​ന്ന ര​ഹ​സ്യ​യോ​ഗ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും വാ​ർ​ത്ത​യും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്‌.

പ​ങ്കെ​ടു​ത്ത​വ​രെ കൃ​ത്യ​മാ​യി തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന​സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​പ​ടി വൈ​ക​രു​ത്‌. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്‌ അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്‌ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണം. സേ​ന​യു​ടെ​യും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ച്ച​ട​ക്ക​വും പെ​രു​മാ​റ്റ​സം​ഹി​ത​ക​ളും ലം​ഘി​ച്ച​നീ​ക്ക​മാ​ണി​ത്‌. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ഇ​തേ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ച്ച്‌ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക്‌ ത​യാ​റാ​ക​ണ​മെ​ന്നും ജി​ല്ലാ​സെ​ക്ര​ട്ടേ​റി​യ​റ്റ്‌ ആ​വ​ശ്യ​പ്പെ​ട്ടു.